ETV Bharat / bharat

കൊവിഡ് കേസുകള്‍ ഉയരുന്നു: ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ - ഡല്‍ഹി കൊവിഡ് കണക്ക്

മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ 500 രൂപ പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. കേസുകള്‍ കുറഞ്ഞതോടെ ജനങ്ങളില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Delhi to strictly enforce mask fines in view of COVID spike  കൊവിഡ കേസുകള്‍ ഉയരുന്നു  ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ  രാജ്യ തലസ്ഥാനത്തും കൊവിഡ് കേസുകള്‍ പെരുകുന്നു  ഡല്‍ഹി കൊവിഡ് കണക്ക്  ഡല്‍ഹി കൊവിഡ് അപ്ഡേറ്റ്
ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ
author img

By

Published : Aug 11, 2022, 5:04 PM IST

ന്യൂഡൽഹി: കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്തും കൊവിഡ് കേസുകള്‍ ഉയരുന്നു. ഈ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്‌ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ഉപയോഗിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. കേസുകള്‍ കുറഞ്ഞതോടെ ജനങ്ങളില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് കർശനമായി നടപ്പാക്കുന്നതിനായി ജില്ല മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) പുറത്തിറിക്കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡൽഹിയിൽ കൊവിഡ്-19 അണുബാധിതരുടെ എണ്ണം കൂടിയതായി കണ്ടെത്തിയിരുന്നു. അതേസമയം നാല് ചക്ര സ്വകാര്യ വാഹനങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിര്‍ബന്ധമില്ല. .

പ്രതിദിന കണക്ക് ഉയരുന്നു: അണുബാധയുടെ വർധനവ് കണക്കിലെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമെന്ന് സൗത്ത് ഈസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ഇഷ ഖോസ്‌ല പറഞ്ഞു. ഉത്സവങ്ങൾ ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുകൂടുന്ന പരിപാടികളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 180 ദിവസത്തിലെ ഏറ്റവും വലിയ കൊവിഡ് കണക്കും മരണ നിരക്കുമാണ് രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബുധനാഴ്ച 2,146 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 17.83 ശതമാനാണ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച, ഡൽഹിയിൽ 2,495 കേസുകളാണുള്ളത്. 15.41 ശതമാനം പോസിറ്റിവിറ്റി നിരക്ക്.

ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു ശനിയാഴ്ച, 2,311 കേസ്, പോസിറ്റിവിറ്റി നിരക്ക് 13.84. ഞായറാഴ്ച 1,372 കേസ്, ആറ് മരണം. പോസിറ്റിവിറ്റി 17.85 ശതമാനം.

നിരീക്ഷിച്ച് മുഖ്യമന്ത്രി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുതിയ കേസുകളുടെ എണ്ണം പ്രതിദിനം 2,000 കവിഞ്ഞു. ഡൽഹിയിൽ സജീവമായ 8,205 കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം ഇത് 8,506 ആയിരുന്നു. 5,549 രോഗികൾ ഹോം ഐസൊലേഷനിലാണെന്ന് ബുള്ളറ്റിൻ അറിയിച്ചു. സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.