ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് വീണ്ടും സ്കൂളുകള്‍ അടച്ചിടുന്നു. അനിശ്ചിത കാലത്തേക്കാണ് വീണ്ടും സ്കൂളുകള്‍ അടയ്ക്കുന്നത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ആദ്യഘട്ട വ്യാപനത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്കൂളുകള്‍ അടച്ചിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് അധ്യയനം പുനരാരംഭിച്ചത്. മെയ്, ജൂണ്‍ മാസങ്ങളില്‍ പത്ത്, പ്ലസ്ടു പരീക്ഷകള്‍ നടക്കാനിരിക്കെയാണ് വീണ്ടും സ്കൂളുകള്‍ അടയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വീണ്ടും സ്കൂളുകളും കോളജുകളും അടച്ചിട്ട് തുടങ്ങി.
-
कोविड के बढ़ते मामलों के कारण, दिल्ली में सभी स्कूल (सरकारी, प्राइवेट सहित), सभी क्लासेज के लिए अगले आदेश तक बंद किए जा रहे हैं।
— Arvind Kejriwal (@ArvindKejriwal) April 9, 2021 " class="align-text-top noRightClick twitterSection" data="
">कोविड के बढ़ते मामलों के कारण, दिल्ली में सभी स्कूल (सरकारी, प्राइवेट सहित), सभी क्लासेज के लिए अगले आदेश तक बंद किए जा रहे हैं।
— Arvind Kejriwal (@ArvindKejriwal) April 9, 2021कोविड के बढ़ते मामलों के कारण, दिल्ली में सभी स्कूल (सरकारी, प्राइवेट सहित), सभी क्लासेज के लिए अगले आदेश तक बंद किए जा रहे हैं।
— Arvind Kejriwal (@ArvindKejriwal) April 9, 2021
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 7,437 പുതിയ കേസുകളും 24 മരണവുമാണ്. 6,98,005 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,63,667 പേരും രോഗമുക്തരായപ്പോള്‍ 23,181 പേര്‍ ചികിത്സയില്‍ തുടരുന്നു. 11,527 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.