ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പുതിയ എക്സൈസ് നയപ്രകാരം വീടുകളിൽ മദ്യം എത്തിക്കാൻ അനുമതി നൽകി ഡൽഹി സർക്കാർ. ഉത്തരവ് വെള്ളിയാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരും. അതേസമയം പുതിയ എക്‌സൈസ് പോളിസി 2021 പ്രകാരം എൽ -13 വിഭാഗത്തിലുള്ള കച്ചവടക്കാർക്ക് ഇതുവരെ വിതരണത്തിനായുള്ള ലൈസൻസ് നൽകിയിട്ടില്ലെന്നും ഡൽഹി സർക്കാർ അറിയിച്ചു.
read more:മദ്യം ഹോം ഡെലിവറി ചെയ്യുന്നതിനുള്ള ലൈസൻസ് നൽകിയിട്ടില്ലെന്ന് ഡൽഹി സർക്കാർ
മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ഓർഡർ അനുസരിച്ച് വീടുകളിൽ മാത്രമാകും ഡെലിവറി ചെയ്യുക. ഹോസ്റ്റലുകളിലോ മറ്റ് ഓഫീസുകളിലോ ഡെലിവറി നടത്തില്ല.
മദ്യപാനം നടത്തുന്നതിനുള്ള പ്രായപരിധി 25 ൽ നിന്ന് 21 ആക്കി മാറ്റിയിരുന്നു. ഇത് പ്രകാരം 21 വയസിന് താഴെ പ്രായമുള്ളവർക്ക്‌് മദ്യ വിൽപ്പനശാലകളിൽ പ്രവേശിക്കാൻ അനുമതിയില്ല. 'ഏജ് ഗേറ്റിംഗ്' എന്ന അന്താരാഷ്ട്ര ആശയം അവതരിപ്പിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ കൂട്ടിച്ചേർത്തു.