ETV Bharat / bharat

ഡൽഹി കലാപം; പൊലീസിന് നേരെ തോക്കു ചൂണ്ടിയ പ്രതി 'ഷാരൂഖ് പതാൻ' ജാമ്യപേക്ഷ നൽകി - ഷാരൂഖ് പതാൻ

ഡൽഹി കലാപം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാക്കിയതാണെന്നും ഇരകൾ, സാക്ഷികൾ, തെളിവുകൾ, സാക്ഷ്യപത്രങ്ങൾ എന്നിവ വ്യാജമായി സൃഷ്ടിച്ചതാണെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഷാരൂഖ് പതാനെതിരെയുള്ള കേസ് ഉൾപ്പെടെ തട്ടിപ്പാണെന്നും അപേക്ഷയിൽ പറയുന്നു.

Delhi riots  Shahrukh Pathan  Delhi Police  Deepak Dahiya  Shaheen Bagh shooter Kapil Gujjar  ഡൽഹി കലാപം  ഷാരൂഖ് പതാൻ  ഷാരൂഖ് പതാന്‍റെ ജാമ്യപേക്ഷ
ഡൽഹി കലാപം; പൊലീസിന് നേരെ തോക്കു ചൂണ്ടിയ പ്രതി 'ഷാരൂഖ് പതാൻ' ജാമ്യപേക്ഷ നൽകി
author img

By

Published : Jul 24, 2021, 3:59 PM IST

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ പൊലീസിന് നേര തോക്കു ചൂണ്ടിയ പ്രതി ഷാരൂഖ് പതാൻ കൊലപാതക ശ്രമത്തിൽ ജാമ്യം തേടി കോടതിയിൽ. ഡൽഹി കലാപം നടക്കുമ്പോൾ ദീപക് ദഹിയ എന്ന പൊലീസ് കോൺസ്റ്റബിളിന് നേരെ തോക്ക് ചൂണ്ടിയതും രോഹിത് ശുക്ല എന്നൊരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് കേസുകളാണ് ഷാരൂഖ് പതാന്‍റെ പേരിലുള്ളത്. തിഹാർ ജയിലിൽ കഴിയുന്ന പ്രതി അഡ്വ. കാലിദ് അക്തർ മുഖേനെയാണ് സിറ്റി കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

പതാനെതിരായ കേസ് വ്യാജം

ഡൽഹി കലാപം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാക്കിയതാണെന്നും ഇരകൾ, സാക്ഷികൾ, തെളിവുകൾ, സാക്ഷ്യപത്രങ്ങൾ എന്നിവ വ്യാജമായി സൃഷ്ടിച്ചതാണെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഷാരൂഖ് പതാനെതിരെയുള്ള കേസ് ഉൾപ്പെടെ തട്ടിപ്പാണെന്നും അപേക്ഷയിൽ പറയുന്നു. പതാനെ "പോസ്റ്റർബോയ്" ആക്കി മുസ്‌ലിം ജനതക്കിടയിൽ ഭയം വളർത്തുകയും അതുവഴി ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ നിയമത്തിനെതിരെ ശബ്ദം ഉയർത്തുന്നവരെ പിന്തിരിപ്പിക്കാനുമുള്ള ശ്രമമാണ് നടന്നത്.

മറ്റ് പ്രദേശങ്ങളിൽ വെച്ച് നടന്ന പതാനെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തെളിവുകളെയും സാക്ഷികളെയും പൊലീസ് ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. പൗരന്മാരുടെ സംരക്ഷകരായ കോടതികൾ പൊലീസ് ഉദ്യോഗസ്ഥരെ ശാസിക്കണം, താക്കീത് നൽകുകയും വേണം. ഈ കേസിൽ മുൻവിധിയും ഭയവുമില്ലാതെ നിയമം നടപ്പാകും എന്നതാണ് കോടതിയിൽ നിന്നുള്ള തന്‍റെ ഏക പ്രതീക്ഷയെന്നും അഡ്വക്കറ്റ് കാലിദ് അക്തർ അപേക്ഷയിൽ പറഞ്ഞു.

Also read: ഡൽഹി കലാപം; പൊലീസിന്‍റെ ഹർജി വെള്ളിയാഴ്ച സുപ്രീം കോടതിയിൽ

കഴിഞ്ഞ വർഷം ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾക്ക് നേരെ അക്രമണം നടന്നത് രാജ്യ തലസ്ഥാനത്ത് ആകെ പടർന്നിരുന്നു. കലാപത്തിൽ ഇതുവരെ 53 പേർ കൊല്ലപ്പെടുകയും 200 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.