ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ 13,468 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ സജീവ കേസുകളുടെ എണ്ണം 43,510 ആയി ഉയർന്നു. 81 മരണങ്ങളും സ്ഥിരീകരിച്ചു. 64544 ആർടിപിസിആർ ഉൾപ്പെടെ 1,02,460 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 4.76 ശതമാനമായി ഉയർന്നു. 7,972 പേർ രോഗമുക്തി നേടി. ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 11,436 പേരാണ്.
കൂടുതൽ വായനയ്ക്ക്: 7,500 കടന്ന് കേരളത്തിലെ കൊവിഡ് കേസുകൾ