ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 900 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡിന്‍റെ രണ്ടാം തരംഗത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഡൽഹിയിലെ പ്രതിദിന കണക്കുകൾ 1000ൽ താഴെ എത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കേസുകൾ കുറഞ്ഞാൽ നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമായാലേ സമ്പദ്‌വ്യവസ്ഥ പുനഃസ്ഥാപിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും
വെള്ളയാഴ്ച ഡൽഹിയിൽ 1,141 പുതിയ കൊവിഡ് കേസുകളും 139 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ന് അത് 900 ആയി കുറഞ്ഞു. ഡൽഹിയിൽ തിങ്കളാഴ്ച മുതൽ അൺലോക്ക് പ്രക്രിയ ആരംഭിക്കുമെന്നും മെയ് 31 മുതൽ നിർമാണ പ്രവർത്തനങ്ങളും ഫാക്ടറികളും പുനരാരംഭിക്കുമെന്നും കെജ്‌രിവാൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡൽഹിയിലെ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലും കൊവിഡ് കിടക്കകൾ ലഭ്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു.