ETV Bharat / bharat

ഡൽഹിക്ക് നേരിയ ആശ്വാസം; കൊവിഡ് കേസുകൾ പതിനായിരത്തിൽ താഴെ

പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,80,981 ആയി ഉയർന്നു. നിലവിൽ ഡൽഹിയിൽ 71,794 സജീവ കേസുകളാണുള്ളത്.

author img

By

Published : May 14, 2021, 9:38 PM IST

 ഡൽഹി കൊവിഡ് കണക്കുകൾ ഡൽഹി കൊറോണ കേസുകൾ Delhi covid updates Delhi covid cases Delhi deaths
ഡൽഹിക്ക് നേരിയ ആശ്വാസം; കൊവിഡ് കേസുകൾ പതിനായിരത്തിൽ താഴെ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 8,506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ ഇതാദ്യമായാണ് പുതിയ കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെ ആകുന്നത്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റീവ് നിരക്ക് 12.40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഏപ്രിൽ 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,80,981 ആയി ഉയർന്നു. നിലവിൽ ഡൽഹിയിൽ 71,794 സജീവ കേസുകളാണുള്ളത്. ഇതുവരെ സംസ്ഥാനത്ത് 20,907 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് 68,575 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 1,81,69,856 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചിട്ടുണ്ട്. അതേസമയം 1,23,517 ഗുണഭോക്താക്കൾക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വാക്സിനേഷൻ നൽകി. ഇതിൽ 82,943 പേർക്ക് ആദ്യ ഡോസും 40,574 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. ദേശീയ തലസ്ഥാനത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 43,45,825 ആണ്.

Also read: കർണാടകയിൽ 41,779 പേർക്ക് കൂടി കൊവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.