ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് ആശ്വാസം പകർന്ന് തുടർച്ചായായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് 6,430 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 11.32 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ 8,500 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ആയിരുന്നു. ഒരു മാസത്തിനിടെ ആദ്യമാണ് പുതിയ കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെ ആകുന്നത്. ഏപ്രിൽ 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കണക്ക് 13,87,411 ആയി ഉയർന്നു. 337 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിതച്ചവരുടെ ആകെ എണ്ണം 21,244 ആയി.
Also read: വീടുകളിൽ കഴിയുന്ന രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകൾ ആരംഭിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ
സംസ്ഥാനത്ത് നിലവിൽ 66,295 സജീവ കേസുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,848 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. സംസ്ഥാനതത്ത് ഇതുവരെ 1,82,26,667 പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് 5,342 പേർക്ക് വാക്സിൻ നൽകി. ഇതിൽ 4,053 പേർക്ക് ആദ്യ ഡോസും 1,289 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. ദേശീയ തലസ്ഥാനത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 43,51,167 ആണ്.