ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 240 പേർ തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,686 പുതിയ കൊവിഡ് കേസുകളും സംസ്ഥാനത്ത് രേഖപ്പെടുത്തി. സർക്കാരിന്‍റെ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം 76,887 സജീവ കേസുകളാണ് ഡൽഹിയിലുള്ളത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 26.12 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.41 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,500 പേർ രോഗമുക്തി നേടി. കൊവിഡ് മുക്തി നിരക്ക് 89.82 ശതമാനമായി കുറഞ്ഞു.
ഇതുവരെ 1,63,18,706 പരിശോധനകൾ ദേശീയ തലസ്ഥാനത്ത് നടത്തിയിട്ടുണ്ട്. മാത്രമല്ല, കൊവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ ആറ് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.