ETV Bharat / bharat

DELHI RAINS | യമുന നദിയിലെ ജലനിരപ്പ് അപകട സൂചിക മറികടന്നു; ഡൽഹി പ്രളയ ഭീതിയിൽ, ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി - ഹത്‌നികുണ്ഡ് അണക്കെട്ട്

യമുനയിലെ ജലനിരപ്പ് അപകട സൂചികയായ 205.33 മീറ്റർ മറികടന്ന് നിലവിൽ 206.28 മീറ്ററായി ഉയർന്നു

Yamuna swells further in Delhi  DELHI RAINS  YAMUNA CROSS DANGER MARK  DELHI RAINS YAMUNA CROSS DANGER MARK  Rain Update  Delhi rains latest news  ഡൽഹി മഴ  ഡൽഹിയിൽ കനത്ത മഴ  ഡൽഹിയിൽ പ്രളയ ഭീതി  ഉത്തരേന്ത്യയിൽ കനത്ത മഴ  യമുന നദി  യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു  ഹത്‌നികുണ്ഡ് അണക്കെട്ട്  ഡൽഹി പ്രളയ ഭീതിയിൽ
ഡൽഹി പ്രളയ ഭീതിയിൽ
author img

By

Published : Jul 11, 2023, 11:24 AM IST

Updated : Jul 11, 2023, 12:02 PM IST

യമുന നദിയിൽ ജലനിരപ്പ് ഉയർന്നു, ഡൽഹി പ്രളയ ഭീതിയിൽ

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ വ്യാപക നാശം വിതച്ച് കനത്ത മഴ. ഡൽഹിയിലെ യമുന നദിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നു. ചൊവ്വാഴ്‌ച രാവിലെയോടെയാണ് യമുനയിലെ ജലനിരപ്പ് അപകട സൂചിക മറികടന്നത്. അപകട സൂചികയായ 205.33 മീറ്റർ മറികടന്ന് ജലനിരപ്പ് നിലവിൽ 206.28 മീറ്ററായി ഉയർന്നിരിക്കുകയാണ്. ഇതിനാൽ ഡൽഹിയും സമീപ പ്രദേശങ്ങളും പ്രളയ ഭീതിയിലാണ്.

ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്ന് വിട്ടതോടെയാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ യമുന കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. സെൻട്രൽ വാട്ടർ കമ്മിഷന്‍റെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്‌ച രാവിലെ 6 മണിയോടെ പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 206.28 മീറ്ററായി ഉയർന്നു. ചൊവ്വാഴ്‌ച ഉച്ചയോടെ നദിയിലെ വെള്ളം 206.65 മീറ്ററായി ഉയർന്ന് ക്രമേണ താഴുമെന്നാണ് പ്രതീക്ഷ.

അതേസമയം പ്രളയ സാധ്യത കണക്കിലെടുത്ത് യമുന തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇവരെ നഗരത്തിന്‍റെ സുരക്ഷിത പ്രദേശങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയബാധിത പ്രദേശങ്ങളും യമുനയുടെ ജലനിരപ്പും നിരീക്ഷിക്കാൻ ഡൽഹി സർക്കാർ 16 കൺട്രോൾ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്.

ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയില്ലെന്നും എന്നാൽ ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നദി 206 മീറ്റർ കവിഞ്ഞാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു : അതേസമയം തിങ്കളാഴ്‌ച രാത്രി ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായതിനാൽ ഇവിടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി കിഴക്കൻ ഡൽഹി ജില്ലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഉയർന്ന സ്ഥലങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിന്‍റെ കണക്കനുസരിച്ച് ഹത്‌നികുണ്ഡ് ബാരേജിലെ ഒഴുക്ക് തിങ്കളാഴ്‌ച മൂന്ന് ലക്ഷം ക്യുസെക്‌സ് ആയി ഉയർന്നു. സാധാരണ ഗതിയിൽ ബാരേജിൽ 352 ക്യുസെക്‌സ് ആണ് ഒഴുക്ക്. എന്നാൽ വൃഷ്‌ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നത് നീരൊഴുക്ക് വർധിപ്പിക്കുന്നു. ഒരു ക്യൂസെക്ക് എന്നത് സെക്കൻഡിൽ 28.32 ലിറ്ററിന് തുല്യമാണ്.

ഡൽഹിയിലെ യമുന നദിക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഏകദേശം 41,000 ആളുകളാണ് താമസിക്കുന്നുത്. ഇവയിൽ പലതും കയ്യേറ്റ ഭൂമിയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യമുന നദിയിലെ ജലനിരപ്പ് രണ്ടുതവണ അപകട സൂചിക മറികടന്ന് 206.38 മീറ്ററിലെത്തിയിരുന്നു. 2013 ൽ ഇത് 207.32 മീറ്ററിലെത്തിയിരുന്നു. 1978 ൽ 207.49 മീറ്റർ രേഖപ്പെടുത്തിയതാണ് ഏക്കാലത്തെയും ഉയർന്ന ജലനിരപ്പ്.

അതേസമയം രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി മഴ പെയ്യുകയാണ്. ജമ്മു കശ്‌മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും അതി ശക്‌തമായ മഴ ദുരിതം വിതച്ച് പെയ്യുകയാണ്.

Last Updated : Jul 11, 2023, 12:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.