ETV Bharat / bharat

ട്രാക്‌ടർ റാലിക്കിടെ സംഘർഷം; ഇതുവരെ രജിസ്റ്റർ ചെയ്തത് 22 എഫ്ഐആർ - ന്യൂഡൽഹി

കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു

Delhi police  clashes with farmers  Violence in Delhi  Delhi tractor march  tractor march by farmers  Singhu border  police farmers clash  Ghazipur border  ട്രാക്‌ടർ റാലിക്കിടെ സംഘർഷം  ട്രാക്‌ടർ റാലി  പൊലീസുകാർക്ക് പരിക്ക്  ന്യൂഡൽഹി  കർഷകരുടെ ട്രാക്‌ടർ റാലി
ട്രാക്‌ടർ റാലിക്കിടെ സംഘർഷം; ഇതുവരെ രജിസ്റ്റർ ചെയ്തത് ഏഴ് എഫ്ഐആർ
author img

By

Published : Jan 27, 2021, 8:00 AM IST

Updated : Jan 27, 2021, 9:39 AM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നടന്ന കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് 22 എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ്. കിഴക്കൻ ജില്ലയിലാണ് അഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ദ്വാരക, ഷഹദാര തുടങ്ങിയ ഇടങ്ങളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തു . സംഭവത്തിൽ കൂടുതൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ട്രാക്‌ടർ റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

കൂടുതൽ വായിക്കാൻ: ട്രാക്‌ടർ റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ്

പലയിടങ്ങളിലും അക്രമാസക്തരായ കർഷകർക്ക് നേരെ പൊലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. കർഷകരുമായുള്ള ഏറ്റുമുട്ടലിൽ 86 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടെയും നില ആതീവ ഗുരുതരണമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ റാലിക്കിടെ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിച്ചതായും ഡൽഹി പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ, കർഷക നേതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് ട്രാക്‌ടർ റാലിയുടെ സമയവും സഞ്ചാരപാതയും തീരുമാനിച്ചതെന്നും എന്നാൽ ഖാസിപൂർ അതിർത്തിയിൽ നിശ്ചയിച്ച സമയത്തിന് മുമ്പുതന്നെ കർഷകർ ട്രാക്‌ടറുകൾ എടുത്തെന്നും പൊലീസ് ആരോപിച്ചു. മുന്നറിയിപ്പ് നൽകിയെങ്കിലും കർഷകർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടുകയായിരുന്നെന്ന് പൊലീസ് ആരോപിച്ചു.

കൂടുതൽ വായിക്കാൻ: കർഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ

മുഖർബ ചൗക്ക്, ഗാസിപൂർ, എ-പോയിന്റ് ഐടിഒ, സീമാപുരി, നംഗ്ലോയി ടി-പോയിന്റ്, തിക്രി അതിർത്തി, ചെങ്കോട്ട എന്നിവിടങ്ങളിലാണ് കൂടുതൽ അക്രമ സംഭവങ്ങളും പുറത്ത് വന്നത്. ആക്രമണത്തിൽ നിരവധി പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടായതായി ഡൽഹി പോലീസ് അറിയിച്ചു.

Last Updated : Jan 27, 2021, 9:39 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.