ന്യൂഡൽഹി : ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ പൊലീസ് റെയ്‌ഡ് (Delhi Police raids Sitaram Yechury residence). യെച്ചൂരിയുടെ (Sitaram Yechury) ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ഇന്ന് രാവിലെ പൊലീസ് റെയ്‌ഡ് നടത്തിയത്. ഇന്ത്യ വിരുദ്ധ പ്രചാരണം നടത്താൻ ചൈനീസ് ഫണ്ട് സ്വീകരിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്.
-
The Press Club of India is deeply concerned about the multiple raids conducted on the houses of journalists and writers associated with #Newsclick.
— Press Club of India (@PCITweets) October 3, 2023 " class="align-text-top noRightClick twitterSection" data="
We are monitoring the developments and will be releasing a detailed statement.
">The Press Club of India is deeply concerned about the multiple raids conducted on the houses of journalists and writers associated with #Newsclick.
— Press Club of India (@PCITweets) October 3, 2023
We are monitoring the developments and will be releasing a detailed statement.The Press Club of India is deeply concerned about the multiple raids conducted on the houses of journalists and writers associated with #Newsclick.
— Press Club of India (@PCITweets) October 3, 2023
We are monitoring the developments and will be releasing a detailed statement.
ഈ സ്ഥാപനത്തിന്‍റെ പ്രതിനിധി സിപിഎം നേതാവിന്‍റെ വസതിയിൽ താമസിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പരിശോധന. യുഎപിഎ കേസിൽ ന്യൂസ് ക്ലിക്കുമായി (NewsClick) ബന്ധമുള്ള 30 ലധികം സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഓൺലൈൻ വാർത്ത മാധ്യമമായ ന്യൂസ് ക്ലിക്കിന്‍റെ ഓഫിസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എഴുത്തുകാരുടെ വീടുകളിലുമാണ് ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്‍ റെയ്‌ഡ് നടത്തിവരുന്നത്. എന്നാൽ കേസിൽ ഇതുവരെ ആരുടേയും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Also Read : News Click Delhi Police Raid ചൈനീസ് ഫണ്ട് ആരോപണം, ഡല്‍ഹിയില്‍ വൻ റെയ്‌ഡ്
ന്യൂസ് ക്ലിക്കിനെതിരായ കേസ് : ചൈനീസ് അജണ്ട നടപ്പാക്കുന്നതിനായി ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് (Neville Roy Singham) ന്യൂസ് ക്ലിക്ക് ഉൾപ്പെടെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പണം നൽകുന്നതെന്ന ആരോപണം ന്യൂയോർക്ക് ടൈംസ് (New York Times Report) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശക്തമായിരുന്നു. ഇതിന് പിന്നാലെ 2021 ൽ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കേസെടുത്തതിന് പിന്നാലെ ഓൺലൈൻ വാർത്ത മാധ്യമമായ ന്യൂസ് ക്ലിക്കിന്‍റെ എക്‌സ് ഹാൻഡിൽ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.
ആശങ്ക അറിയിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ : എന്നാൽ ന്യൂസ് പോർട്ടലിന്‍റെ പ്രതിനിധികളുടെ അറസ്‌റ്റ് ഡൽഹി ഹൈക്കോടതി തടഞ്ഞു. 2021 ലും ആദായ നികുതി ഉദ്യോഗസ്ഥർ ന്യൂസ് ക്ലിക്കിന്‍റെ എല്ലാ ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു. നിലവിൽ പൊലീസ് റെയ്‌ഡിൽ പ്രതികരിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ (Press Club Of India) ആശങ്ക അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പ്രസ് ക്ലബ് ഓഫ് ഇന്ത്യ എക്‌സ് പേജിലൂടെ അറിയിച്ചിട്ടുള്ളത്. പരിശോധന നടത്തിയ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നിന്ന് ലാപ്‌ടോപ്പുകളും മൊബൈൽഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.