ന്യൂഡൽഹി : ടൂൾകിറ്റ് കേസ് സംബന്ധിച്ച് ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്‌ടർ മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെൽ സംഘം ചോദ്യം ചെയ്തിരുന്നെന്ന വിവരം പുറത്ത്. മെയ് 31ന് ബെംഗളൂരുവിൽ എത്തിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്.
ടൂൾകിറ്റിന് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് നൽകിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നേരത്തെ ട്വിറ്ററിന് നോട്ടിസ് നല്‍കിയിരുന്നു.
ടൂൾകിറ്റ് പോസ്റ്റുകൾക്ക് ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ്
മെയ് 24ന് ലാഡോ സരായ്, ഡല്‍ഹി, ഗുഡ്‌ഗാവ് എന്നിവിടങ്ങളിലെ ട്വിറ്റർ ഇന്ത്യ ഓഫിസുകളും പൊലീസ് സന്ദർശിച്ചിരുന്നു. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പുറത്തിറക്കിയെന്നാരോപിക്കുന്ന ടൂൾകിറ്റുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾക്ക് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് ടാഗ് നൽകിയതിന് ട്വിറ്റർ ഇന്ത്യയ്‌ക്ക് നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
കൂടുതൽ വായനയ്‌ക്ക്: ഐടി നിയമം : ട്വിറ്ററിന് പാർലമെന്‍ററി സമിതിയുടെ സമൻസ്
ടാഗിനെതിരെ ഐടി മന്ത്രാലയവും
നേരത്തേ ടൂൾകിറ്റിലെ ചില പോസ്റ്റുകൾക്ക് തെറ്റായ വിവരമെന്ന് ട്വിറ്റർ തന്നെ രേഖപ്പെടുത്തുന്ന ഈ ടാഗ് നൽകിയത് പിൻവലിക്കണെമന്നാവശ്യപ്പെട്ട് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ട്വിറ്ററിന് കത്തെഴുതിയിരുന്നു.
ഇന്ത്യയിൽ ട്വിറ്ററിന്‍റെ ഇടനില പ്ലാറ്റ്ഫോം പദവി എടുത്തുമാറ്റി
അതേസമയം പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യയിൽ ട്വിറ്ററിന്‍റെ ഇടനില പ്ലാറ്റ്ഫോം പദവി (ഇന്‍റര്‍മീഡിയറി പ്ലാറ്റ്‌ഫോം സ്റ്റാറ്റസ്) നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ഐടി നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ചാണ് പരിരക്ഷ എടുത്തുകളഞ്ഞത്. ഇതോടെ ട്വിറ്ററില്‍ വരുന്ന പോസ്റ്റുകൾക്ക് കമ്പനി നേരിട്ട് ഉത്തരവാദിത്വമേറ്റെടുക്കണം.
കൂടുതൽ വായനയ്‌ക്ക്: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചു