ഡല്‍ഹി: രാജ്യതലസ്ഥാനത്ത് 25കാരന്‍ വെട്ടേറ്റ് മരിച്ച സംഭവം പൊലീസിന്‍റെ അനാസ്ഥയെന്ന് കുടുംബം. ഡല്‍ഹിയിലെ നന്‍ഗ്ലോയി സ്വദേശിയായ സഹില്‍ മാലികിന്‍റെ(25) കൊലപാതകത്തിലാണ് കുടുംബത്തിന്‍റെ ആരോപണം. പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് ഉടനടി നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ സഹിലിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
കൊലപ്പെട്ട 25കാരന്‍റെ അമ്മാവന്‍ ഖലീല്‍ മാലിക് അന്വേഷണ സംഘത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് കൊലപ്പെട്ടത് സഹില്‍ മാലിക് ആണെന്ന് തിരിച്ചറിഞ്ഞത്. കൊലപ്പെട്ട സഹിലിന്‍റെ സഹോദരനായ വിശാല്‍ മാലികിനെയാണ് അക്രമി സംഘം ആദ്യം മര്‍ദിച്ചതെന്നും ശേഷം, ഇയാള്‍ പൊലീസ് സ്‌റ്റേഷനില്‍ സഹായമഭ്യര്‍ഥിച്ച് എത്തിയിരുന്നുവെന്നും ഖലീല്‍ മാലിക് പറഞ്ഞു.
ജിമ്മില്‍ നിന്നും തിരിച്ച് ബൈക്കില്‍ വരുന്ന വഴി ആര്‍ടിവി ബസ് ഡ്രൈവറുമായി വിശാല്‍ മാലിക് വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. ശേഷം, 8-10 പേര്‍ ചേര്‍ന്ന് വിശാലിനെ മര്‍ദിക്കുകയുണ്ടായി. വിശാല്‍, സഞ്ചരിച്ചിരുന്ന ബൈക്ക് വഴിയില്‍ ഉപേക്ഷിച്ചതിന് ശേഷം രക്ഷപെടുവാനായി നഗോലി പൊലീസ് സ്‌റ്റേഷനിലെത്തി സഹായമഭ്യര്‍ത്ഥിച്ചു. എന്നാല്‍, പൊലീസ് അവനെ സഹായിച്ചിരുന്നില്ല.
ശേഷം, വിശാല്‍ സഹോദരന്‍ സഹിലിനെ വിവരമറിയിക്കുകയും വഴിയില്‍ കിടക്കുന്ന ബൈക്ക് എടുത്ത് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ബൈക്ക് എടുക്കാനായി പോയ സഹിലിനെ അക്രമികള്‍ ചേര്‍ന്ന് കത്തി ഉപയോഗിച്ച് മര്‍ദിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാള്‍ മരണപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ, ഡല്‍ഹിയിലെ ഒക്‌ളയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കല്‍കജി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചിരുന്നു. കൊല്ലപ്പെട്ട 18 വയസ് പ്രായമുള്ള വിദ്യാര്‍ഥി ഒക്‌ളയിലെ ജെജെ ക്യാമ്പിലായിരുന്നു താമസിച്ചിരുന്നത്. ഹന്‍സ്‌രാജ് സേതി പാര്‍ക്കില്‍ വച്ച് വിദ്യാര്‍ഥികളുടെ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ നെഞ്ചിന് കുത്തേറ്റായിരുന്നു വിദ്യര്‍ഥി കൊലപ്പെട്ടത്. പ്രതികള്‍ക്കെതിരെ കൊലപാതകകുറ്റത്തിന് (ഐപിസി 302) പൊലീസ് കേസെടുത്തു.