ബെംഗളൂരു: കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് കാലാവസ്ഥാ പ്രവർത്തയെ അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിന്‍റെ സൈബർ സെല്ലാണ് ഫെബ്രുവരി 13 ന് ബെംഗളൂരുവിൽ നിന്ന് പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തത്. സോലദേവനഹള്ളിയിലെ വീട്ടിൽ വച്ച് അറസ്റ്റിലായ ദിഷയെ ഡൽഹിയിലേക്ക് കൊണ്ടുപോയി. 2018 ൽ ആരംഭിച്ച ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ (FFF) സംഘടനയുടെ സഹ സ്ഥാപകയാണ് ദിഷ.
Read More: ഗ്രേറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു
കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബര്‍ഗിന്‍റെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ഒരു ടൂൾകിറ്റ് ട്വീറ്റ് ചെയ്തിരുന്നു. കർഷക സമരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ ഗ്രേറ്റ ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.