ന്യൂഡൽഹി: റിപ്ലബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ പ്രതിയായ ഒരാളെക്കൂടി ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബുട്ട സിംഗ് എന്ന ആളിനെയാണ് പുതുതായി കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിലും സ്പെഷ്യല്‍ സെല്ലിലും ലോക്കല്‍ പൊലീസിലുമായി 43 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
വിവിധ കേസുകളിലായി 150 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധക്കാർ മുൻകൂട്ടി നിശ്ചയിച്ച വഴി പിന്തുടരാതെ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ബാരിക്കേഡുകൾ തകർത്തു, പൊലീസുമായി ഏറ്റുമുട്ടി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
Also read: ചെങ്കോട്ട സംഘര്‍ഷം: പിടികിട്ടാപുള്ളിയെ പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്‌തു
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്‌ടര്‍ റാലിക്കിടെ നിരവധി അക്രമ സംഭവങ്ങളാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നടന്നത്. ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ അതിക്രമിച്ച് കടന്നതോടെ സംഘര്‍ഷം കനത്തു. തുടര്‍ന്ന് രാജ്യ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
Also read: റിപ്പബ്ലിക് ദിനത്തിലെ അക്രമം; ദീപ് സിദ്ദുവിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരെ 2020 നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്രം നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് കര്‍ഷകരുടെ നിലപാട്.
Also read: റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട അക്രമം: ഇക്ബാൽ സിംഗിന് ജാമ്യം