ന്യൂഡൽഹി: ഡൽഹി - മുംബൈ എക്‌സ്പ്രസ് ഹൈവേ പ്രവർത്തനം ആരംഭിച്ചാൽ 1,500 കോടി വരെ മാസത്തിൽ വരുമാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. വരുമാനം കൂട്ടാനുള്ള മികച്ച നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ വരുമാനം 40,000 കോടി രൂപയിൽ നിന്ന് 1.40 ലക്ഷം കോടി രൂപയാക്കി ഉയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയെ കൂടാതെ നാല് നഗരങ്ങളിലൂടെ ഡൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ കടന്നുപോകുന്നുണ്ട്. 2023 മാർച്ച് മാസത്തോടെ എക്‌സ്‌പ്രസ്‌വേയുടെ പണി പൂർത്തിയാകുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഭാരത്‌മാല പരിയോജനയുടെ ആദ്യഘട്ടമെന്നോണമാണ് എക്‌സ്പ്രസ്‌വെയുടെ നിർമാണം.
ഈ എട്ട് വരിപാത ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെയാകും സർവീസ് നടത്തുക. പദ്ധതിയുടെ പ്രവർത്തനത്തോടെ ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാസമയം 24 മണിക്കൂറിൽനിന്ന് ഏകദേശം 12 മണിക്കൂറായി കുറയും.
ALSO READ: ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴ; ചുഴലിക്കാറ്റിന് സാധ്യത