ETV Bharat / bharat

ഡൽഹി മെട്രോ സർവീസ് പുനരാരംഭിക്കുന്നു

50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളിൽ അനുവദിക്കൂ. സ്‌മാർട്ട് കാർഡുകളും ടോക്കണുകളും ഉപയോഗിച്ച് യാത്ര ചെയ്യാം

Delhi Metro resumes services after nearly 3 weeks; with 50 percent capacity  delhi metro  delhi latest news  Delhi Metro Rail Corporation  arvind kejriwal  covid cases in delhi  ഡൽഹി മെട്രോ  സർവീസ് പുനരാരംഭിക്കും  കൊവിഡ് വ്യാപനം  ലോക്ക്ഡൗൺ
ഡൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും
author img

By

Published : Jun 7, 2021, 9:24 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഡൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ്‌ സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയത്‌. ഇതിന്‍റെ ഭാഗമായാണ് മെട്രോ സർവീസും പുനരാരംഭിക്കുന്നത്. നിയന്ത്രണങ്ങളോടെയാണ് മെട്രോ പ്രവർത്തിക്കുക. ആകെ ട്രെയിനുകളിൽ പകുതി എണ്ണം മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കൂ. 50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളിൽ അനുവദിക്കൂ. സ്‌മാർട്ട് കാർഡുകളും ടോക്കണുകളും ഉപയോഗിച്ച് യാത്ര ചെയ്യാം.

ALSO READ:കർണാടക സർക്കാർ ബിജെപിയുടെ വിമതനീക്കത്തിന്‌ കീഴിൽ: ഡി കെ ശിവകുമാർ

ഏപ്രിൽ 19ന് ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും മെട്രോ സർവീസ് മെയ് 10 വരെ തുടർന്നിരുന്നു. മെയ് 10നാണ് മെട്രോ സർവീസ് നിർത്തിയത്. വരും ദിവസങ്ങളിൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കും. നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ല. സർക്കാർ ഇളവുകൾ അനുവദിക്കുന്ന മുറയ്‌ക്ക്‌ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം.

ഡൽഹിയിൽ 24 മണിക്കൂറിൽ 381 പേർക്കാണ്‌ കൊവിഡ്‌് സ്ഥിരീകരിച്ചത്‌. രണ്ടര മാസത്തിനുള്ളിൽ സ്ഥിരീകരിക്കുന്ന ഏറ്റവും കുറഞ്ഞ സംഖ്യയാണിത്‌. 24 മണിക്കൂറിൽ 34 പേരാണ്‌ സംസ്ഥാനത്ത്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.