ETV Bharat / bharat

Delhi Meerut RRTS Corridor Inauguration: ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി 20 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും - രാജ്യത്തെ മെട്രോ സ്‌റ്റേഷനുകള്‍

PM Narendra Modi Will Inaugurate Delhi Ghaziabad Meerut RRTS Corridor: ആർആർടിഎസ് സംവിധാനം സമാരംഭം കുറിക്കുന്ന റാപിഡ് എക്‌സ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

RRTS Corridor Inauguration  Delhi Ghaziabad Meerut Corridor  What is RRTS Corridor  PM Narendra Modi Latest News  Indian Railway Latest News  ആര്‍ആര്‍ടിഎസ് ഇടനാഴി  പ്രധാനമന്ത്രി നരേന്ദ്രമോദി  എന്താണ് റാപിഡ് എക്‌സ് ട്രെയിന്‍  രാജ്യത്തെ മെട്രോ സ്‌റ്റേഷനുകള്‍  റെയില്‍വേ ഒഴിവുകള്‍
RRTS Corridor Inauguration
author img

By ETV Bharat Kerala Team

Published : Oct 18, 2023, 10:28 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി ഒക്‌ടോബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റത്തിന്‍റെ (ആർആർടിഎസ്) സമാരംഭം കൂടിയാവുന്ന റാപിഡ് എക്‌സ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങും ഉത്തർപ്രദേശിലെ സാഹിബാബാദ് റാപ്പിഡ്എക്‌സ് സ്‌റ്റേഷനിൽ രാവിലെ 11.15നാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുക. സാഹിബാദ് മുതല്‍ ദുഹായ് ഡിപ്പോ വരെ ബന്ധിപ്പിക്കുന്ന റാപ്പിഡ്‌ എക്‌സ് ട്രെയിനാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക.

തുടര്‍ന്ന് ഉച്ചക്ക് 12 മണിക്ക് സാഹിബാദില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും പ്രധാനമന്ത്രി സംസാരിക്കും. ഈ പരിപാടിയില്‍ ആര്‍ആര്‍ടിഎസ് സംവിധാനവും ബെംഗളൂരു മെട്രോയുടെ കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴിയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.

എന്താണ് ആർആർടിഎസ്: ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി വികസിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) എന്ന പദ്ധതിയെത്തുന്നത്. റെയിൽ അധിഷ്ഠിത സെമി-ഹൈ-സ്‌പീഡ്, ഹൈ ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്‌റ്റമാണ് ആര്‍ആര്‍ടിഎസ്‌. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്‍റെ വേഗത. ഓരോ 15 മിനിറ്റിലും സ്‌റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിനിന് ഒരുവശത്ത് നിന്നും മറ്റൊരു വശത്തേക്ക് അഞ്ച് മിനിറ്റില്‍ എത്തിച്ചേരാനാവും. മാത്രമല്ല 30,000 കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്.

രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഒരുങ്ങുന്നത്. ഇവയില്‍ ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയെ കൂടാതെ ഡൽഹി - ഗുരുഗ്രാം - എസ്എൻബി - അൽവാർ ഇടനാഴി, ഡല്‍ഹി-പാനിപത്ത് ഇടനാഴി എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.

അതേസമയം ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ്‌ ഇടനാഴിയുടെ സാഹിബാദ് മുതല്‍ ദുഹായ് വരെ നീളുന്ന 17 കിലോമീറ്റര്‍ നീളുന്ന ആദ്യഘട്ട മേഖലയാണ് നിലവില്‍ ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്. ഗാസിയാബാദ്, ഗുൽധർ, ദുഹായ് സ്‌റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുക. 2019 മാര്‍ച്ച് എട്ടിനാണ് പ്രധാനമന്ത്രി ഇടനാഴിയുടെ തറക്കലിടല്‍ കര്‍മം നിര്‍വഹിച്ചത്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളില്‍ അവസരങ്ങൾ മെച്ചപ്പെടുത്തുക എന്നതും ഗതാഗത തിരക്കും വായു മലിനീകരണവും ഗണ്യമായി കുറയ്ക്കുക എന്നതുമെല്ലാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

മെട്രോ സ്‌ട്രെച്ചുകളുടെ ഉദ്‌ഘാടനവും: ഒക്‌ടോബര്‍ 20 ന് തന്നെ ബൈയപ്പനഹള്ളിയെ കൃഷ്ണരാജപുരയിലേക്കും, കെങ്കേരിയെ ചല്ലഘട്ടയിലേക്കും ബന്ധിപ്പിക്കുന്ന രണ്ട് മെട്രോ സ്‌ട്രെച്ചുകളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി ഔപചാരികമായി നിര്‍വഹിക്കും. അതേസമയം ഇതുവഴിയുള്ള യാത്രാസൗകര്യം പൊതുജനങ്ങള്‍ക്കായി 2023 ഒക്‌ടോബര്‍ ഒമ്പത് മുതല്‍ തന്നെ തുറന്നുകൊടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.