ETV Bharat / bharat

പട്ടത്തിന്‍റെ ചരട് കഴുത്തില്‍ മുറുകി 30കാരന് ദാരുണാന്ത്യം - delhi man death

ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു പട്ടത്തിന്‍റെ ചരട് കഴുത്തില്‍ മുറുകി യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്.

പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുരുങ്ങി മരിച്ചു  അശ്രദ്ധ മൂലം മരണപ്പെടുക  man dies after kite string slits his throat  kite string slits throat and died  delhi man death  ഡല്‍ഹി യുവാവിന്‍റെ മരണം
പട്ടത്തിന്‍റെ ചരട് കഴുത്തില്‍ മുറുകി 30കാരന് ദാരുണാന്ത്യം
author img

By

Published : Jul 27, 2022, 12:12 PM IST

ന്യൂഡല്‍ഹി: കഴുത്തില്‍ പട്ടത്തിന്‍റെ ചരട് മുറുകി 30 വയസുകാരന്‍ മരിച്ചു. ഡല്‍ഹിയിലെ മൗര്യ എൻക്ലേവ് ഏരിയയിലാണ് സംഭവം. അവന്തികയിലെ രോഹിണി സെക്‌ടർ-3ൽ താമസിക്കുന്ന സുമിത് റംഗ എന്ന ആളാണ് മരണപ്പെട്ടത്. തിങ്കളാഴ്‌ചയായിരുന്നു(25.07.2022) സംഭവം.

ഹൈദർപൂർ ഫ്‌ളൈഓവറിൽ ബൈക്കില്‍ യാത്ര ചെയ്യുന്ന സമയം കഴുത്തില്‍ പട്ടത്തിന്‍റെ ചരട് കുടുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഇയാളെ സ്ഥലത്തെ സരോജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്ഥലത്തെ ഹാർഡ്‌വെയർ കട ഉടമയായിരുന്നു മരണപ്പെട്ട സുമിത് റംഗ. ബുറാറിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയാണ് സംഭവമെന്ന് സുമിതിന്‍റെ പിതാവ് പറഞ്ഞു. ഐപിസി 304എ (അശ്രദ്ധ മൂലം മരണപ്പെടുക) വകുപ്പ് പ്രകാരം മൗര്യ എന്‍ക്ലേവ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.