ETV Bharat / bharat

ഡൽഹി മദ്യനയ കേസ്: കവിതയെ ഇന്നും ഇഡി ചോദ്യം ചെയ്യും - Delhi Excise Policy case

മാർച്ച് ആറിന് രാത്രി അറസ്റ്റിലായ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുൺ രാമചന്ദ്ര പിള്ളയ്‌ക്ക് ഒപ്പം ആയിരിക്കും കവിതയുടെ ചോദ്യം ചെയ്യൽ. തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ കവിതയെ കഴിഞ്ഞ വർഷം ഡിസംബറിൽ ഇതേ കേസിൽ സിബിഐ ചോദ്യം ചെയ്‌തിരുന്നു.

കെ കവിത  കവിത  ഡൽഹി മദ്യനയ കേസ്  ഇ ഡി  അരുൺ രാമചന്ദ്ര പിള്ള  തെലങ്കാന  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  South Group  Delhi Excise Policy case
ഡൽഹി മദ്യനയ കേസ്
author img

By

Published : Mar 21, 2023, 11:18 AM IST

ന്യൂഡൽഹി : ഡൽഹി മദ്യനയ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽസിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കെ കവിതക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) മുമ്പാകെ ചൊവ്വാഴ്‌ച ഹാജരാകാൻ സമൻസ്. ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് കവിതയെ ഏജൻസിയുടെ ഓഫിസിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്.

കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായി മാർച്ച് 16ന് കവിതയോട് ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചിരുന്നു. മാർച്ച് 11 നാണ് കവിതയെ ഇ.ഡി ആദ്യം ചോദ്യം ചെയ്‌തത്. എന്നാൽ തുടർച്ചയായ ചോദ്യം ചെയ്യലിനെതിരെ കവിത സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ തന്നെ ഇഡി ഓഫിസിലേക്ക് വിളിപ്പിക്കാൻ കഴിയില്ലെന്നും പകരം അന്വേഷണ ഏജൻസിയുടെ പ്രതിനിധികൾ തന്നെ സന്ദർശിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കവിത ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിൽ നിന്ന് പെട്ടെന്നുള്ള നടപടി പ്രതീക്ഷിച്ച് മാർച്ച് 16 നുള്ള ഇഡി സമൻസ് അവർ ഒഴിവാക്കുകയും ചെയ്‌തിരുന്നു. അന്ന് കവിതയ്ക്ക് പകരം ബി.ആർ.എസ് ജനറൽ സെക്രട്ടറി സോമഭാരത് കുമാർ ഇഡി ഓഫിസിൽ ഹാജരാവുകയും അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ ഇഡിയ്ക്ക് കൈമാറുകയും ചെയ്‌തിരുന്നു. തുടർന്നാണ് 20 ന് ഹാജരാകാൻ കവിതക്ക് ഇഡി നോട്ടിസ് അയച്ചത്.

ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് മാർച്ച് 24നാണ് വാദം കേൾക്കുക. ഇഡി സമൻസ് ചോദ്യം ചെയ്‌തുള്ള അവളുടെ ഹർജി മാർച്ച് 24 ന് കേൾക്കാൻ ബുധനാഴ്‌ച സുപ്രീം കോടതി സമ്മതിച്ചിരുന്നുവെങ്കിലും അവർക്ക് ഇടക്കാല ആശ്വാസം നൽകാൻ വിസമ്മതിക്കുകയായിരുന്നു.

മാർച്ച് ആറിന് രാത്രി അറസ്റ്റിലായ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുൺ രാമചന്ദ്ര പിള്ളയ്‌ക്ക് ഒപ്പം ആയിരിക്കും കവിതയുടെ ചോദ്യം ചെയ്യൽ. സൗത്ത് ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ കാർട്ടൽ രൂപീകരിച്ച് വൻ തുക കൈപ്പറ്റുകയും തട്ടിപ്പ് നടത്തുകയും ചെയ്‌ത അഴിമതിയിൽ പ്രധാനികളിലൊരാളാണ് പിള്ളയെന്ന് അന്വേഷണത്തിൽ ഇഡിക്ക് തെളിവുകൾ ലഭിച്ചിരുന്നു.

തെലങ്കാന എംഎൽസി കവിത, ശരത് റെഡ്ഡി (അരബിന്ദോ ഗ്രൂപ്പിന്‍റെ പ്രൊമോട്ടർ), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (എംപി, ഓംഗോൾ), അദ്ദേഹത്തിന്‍റെ മകൻ രാഘവ് മഗുന്ത എന്നിവരുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് ആണ് അഴിമതി നടത്തിയത് എന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ഇടപാടിൽ സൗത്ത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ചത് രാമചന്ദ്ര പിള്ള, അഭിഷേക് ബോയിൻപള്ളി, ബുച്ചി ബാബു എന്നിവരായിരുന്നുവെന്ന് ഫെഡറൽ ഏജൻസി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സൗത്ത് ഗ്രൂപ്പും ആം ആദ്‌മി പാർട്ടി (എഎപി) യുടെ ഒരു നേതാവും തമ്മിലുള്ള രാഷ്ട്രീയ ധാരണ നടപ്പിലാക്കാൻ രാമചന്ദ്ര പിള്ള ആണ് മുൻകൈയെടുത്തത്. സൗത്ത് ഗ്രൂപ്പ് എഎപി നേതാക്കൾക്ക് 100 കോടി രൂപ കിക്ക്ബാക്ക് നൽകിയതായി ഇഡി നേരത്തെ പറഞ്ഞിരുന്നു.

എൽ1 ലൈസൻസ് ലഭിച്ചിരുന്ന ഇൻഡോ സ്‌പിരിറ്റിന്‍റെ 32.5 ശതമാനം പങ്കാളിത്തമാണ് പിള്ളയുടേത്. അരുൺ (32.5 ശതമാനം), പ്രേം രാഹുൽ (32.5 ശതമാനം), ഇൻഡോസ്‌പിരിറ്റ് ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് (35 ശതമാനം) എന്നിവർ കൂടി ഉൾപ്പെടുന്ന പങ്കാളിത്ത സ്ഥാപനമാണ് ഇൻഡോ സ്‌പിരിറ്റ്‌സ്.

അതിൽ അരുൺ, പ്രേം, രാഹുൽ എന്നിവർ കവിതയുടെയും മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെയും മകൻ രാഘവയുടെയും ബിനാമി നിക്ഷേപങ്ങളെ പ്രതിനിധീകരിച്ചു എന്നതാണ് ഡൽഹി മദ്യനയ അഴിമതി. അതിനൊപ്പം രാമചന്ദ്ര പിള്ള ഇൻഡോ സ്‌പിരിറ്റ്‌സിന്‍റെ പങ്കാളിയാണ്. ഈ പങ്കാളിത്ത സ്ഥാപനത്തിൽ പിള്ള കവിതയുടെ ബിനാമിയാണ് എന്നും ഇഡി സംശയിക്കുന്നു. തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ കവിതയെ കഴിഞ്ഞ വർഷം ഡിസംബറിൽ ഇതേ കേസിൽ സിബിഐ ചോദ്യം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.