ETV Bharat / bharat

റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപന; നഴ്‌സ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ - new delhi

ഡൽഹി മഹാരാജ അഗ്രസൻ ആശുപത്രിയിലെ നഴ്‌സായ രോഹിണിയെയും രാജീവ് നഗർ സ്വദേശി സുധീറിനെയുമാണ് അറസ്റ്റ് ചെയ്‌തത്

Delhi hospital nurse black marketing of Remdesivir injection black marketing Remdesivir injection മഹാരാജ അഗ്രസൻ ആശുപത്രി റെംഡെസവിർ കരിഞ്ചന്തയിൽ വിൽപന കരിഞ്ചന്ത black market hoarding ന്യൂഡൽഹി ഡൽഹി new delhi delhi
Delhi hospital nurse, one more person apprehended for black marketing of Remdesivir injection
author img

By

Published : Apr 27, 2021, 8:06 AM IST

ന്യൂഡൽഹി: വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കായുള്ള റെംഡെസിവിർ മരുന്നുകൾ കരിഞ്ചന്തയിൽ വിൽപന നടത്തിയതിന് നഴ്‌സുൾപ്പെടെ രണ്ട് പേർ പിടിയിൽ. 1.16 ലക്ഷം രൂപയ്‌ക്കാണ് ഇവർ വിൽപന നടത്തിയത്. ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്‌തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും ഡൽഹി പൊലീസ് അറിയിച്ചു.

ഓൺലൈൻ വഴി രണ്ട് ഡോസ് വാക്‌സിൻ 1.16 ലക്ഷം രൂപയ്‌ക്ക് വാങ്ങിയെന്ന ഉപഭോക്താവിന്‍റെ പരാതിയെ തുടർന്നാണ് ബെഗംപൂർ പൊലീസിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ മഹാരാജ അഗ്രസൻ ആശുപത്രിയിലെ നഴ്‌സായ രോഹിണിയെയും രാജീവ് നഗർ സ്വദേശി സുധീറിനെയുമാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

നഴ്‌സിന്‍റെ കൈയിൽ നിന്നും ഇയാൾ ഒരു ഡോസിന് 38,000 രൂപ എന്ന വിലയിൽ വാങ്ങിയാണ് പുറത്ത് വിൽപന നടത്തിയത്. കൊവിഡ് വ്യാപനം അധികരിക്കുന്നതിനനുസരിച്ച് വാക്‌സിന്‍റെ ആവശ്യക്കാരും വർധിച്ചു. ഇത് കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും പോലുള്ള അനധികൃത വിപണനത്തിന് കാരണമായതായും പൊലീസ് അറിയിച്ചു.

Also Read: കൊവിഡ് രോഗിക്കുള്ള മരുന്ന് വിൽക്കാൻ ശ്രമിച്ച നഴ്സുമാർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.