ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ അവധിക്കാല ബെഞ്ച് ഹിയറിങ് തിങ്കളാഴ്‌ച രാത്രി 11.30 വരെ നീണ്ടു. രാവിലെ 10.30ന് വെർച്വലായി ആരംഭിച്ച ഹിയറിങിൽ ജസ്‌റ്റിസ് ജസ്‌മീത് സിങ്, ജസ്‌റ്റിസ് അനൂപ് ജയറാം ഭാംബാനി എന്നിവർ ഹാജരായി. 19 ഓളം കേസുകളാണ് ബെഞ്ചിന് മുന്നിൽ എത്തിയത്.
ഉച്ചക്ക് ശേഷം ആരംഭിച്ച ഹിയറിങിൽ ജസ്‌റ്റിസ് ജസ്‌മീത് സിങ് ഹാജരാകുകയും നാൽപതോളം കേസുകൾ പരിഗണിക്കുകയും ചെയ്‌തു. ഹർജികൾ പരിഗണിക്കുന്നത് അർധരാത്രി വരെ നീണ്ടു. ഹേബിയസ് കോർപ്പസ്, ജാമ്യാപേക്ഷകൾ എന്നിവയാണ് ബെഞ്ച് പരിഗണിച്ചത്.
അവസാനത്തെ വാദം കേൾക്കുന്നതിനിടെ, മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണൻ, ജസ്‌റ്റിസ് ജസ്‌മീത് സിങിനോട് കുട്ടിക്കാലത്ത് ഇഷ്‌ടപ്പെട്ട കായിക ഇനങ്ങളെ കുറിച്ച് അന്വേഷിച്ചു. ഇങ്ങനെ വാദം കേൾക്കുന്നത് മാരത്തോൺ മത്സരമാണോ എന്നും ചോദിച്ചു. ജൂൺ അഞ്ചിനാണ് ഡൽഹി ഹൈക്കോടതിയിലെ വേനൽക്കാല അവധി ആരംഭിച്ചത്. ജൂലൈ മൂന്നു വരെ തുടരും.
Also Read:ന്യൂസ്ക്ലിക്ക് പണം വെളുപ്പിക്കൽ കേസ്; പോർട്ടലിനെതിരെ നടപടി സ്വീകരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി