ETV Bharat / bharat

'സായുധ സേനയെ മികച്ച രീതിയിൽ സജ്ജരാണെന്ന് ഉറപ്പാക്കുന്നതിനാണ് അഗ്നിപഥ്': പദ്ധതിക്കെതിരെയുള്ള ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി

ദേശീയ താത്‌പര്യത്തിന് വേണ്ടിയുള്ള പദ്ധതിയായ അഗ്നിപഥിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

അഗ്നിപഥ്  അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്‌തുള്ള ഹർജികൾ  അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള ഹർജികൾ തള്ളി  ഡൽഹി ഹൈക്കോടതി  ഡൽഹി ഹൈക്കോടതി അഗ്നിപഥ്  അഗ്നിപഥ് പദ്ധതിക്കെതിരെ ഹർജി  ചീഫ് ജസ്റ്റിസ് സതീഷ് ശർമ  ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്  Delhi HC dismisses pleas agaist Agnipath scheme  Agnipath scheme  Delhi HC  delhi highcourt  Delhi HC dismisses Agnipath scheme  pleas against agnipath scheme
അഗ്നിപഥ്
author img

By

Published : Feb 27, 2023, 12:50 PM IST

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്‌തുള്ള ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി. ദേശീയ താത്‌പര്യത്തിനും സായുധ സേനയെ മികച്ച രീതിയിൽ സജ്ജരാണെന്ന് ഉറപ്പാക്കുന്നതിനുമാണ് അഗ്നിപഥ് പദ്ധതിയെന്ന് കോടതി വ്യക്തമാക്കി. നിലവിൽ പദ്ധതിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബർ 15ന് ഹർജികളിൽ വിധി പറയാൻ കോടതി മാറ്റി വച്ചിരുന്നു. അഗ്നിപഥിലേക്ക് 17-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. അവരെ നാല് വർഷത്തെ കാലാവധിയിലേക്ക് ഉൾപ്പെടുത്തും. 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരമായ സേവനം നൽകാൻ പദ്ധതി അനുവദിക്കുന്നു. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.