ന്യൂഡൽഹി: ഓക്‌സിജൻ ലഭിക്കാതെ മരിച്ച കൊവിഡ് രോഗികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് സർക്കാർ നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയ്ക്ക് പുറമെയാണ് നിലവിൽ അഞ്ച് ലക്ഷം രൂപ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ആം ആദ്‌മി സർക്കാർ ആറ് ഡോക്‌ടർമാർ അടങ്ങുന്ന ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
Also Read: ഡല്‍ഹിയില്‍ ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് നിശ്ചിത വില ഏർപ്പെടുത്തും
ഈ സമിതി ചേർന്നാകും നഷ്‌ടപരിഹാരം കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ പദ്ധതി തയ്യാറാക്കുക. ബന്ധപ്പെട്ട ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ വിതരണം, സ്റ്റോക്ക്, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനുള്ള അവകാശം സമിതിക്കുണ്ടാകും. എല്ലാ ആഴ്‌ചയും സമിതി ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിക്ക് (ആരോഗ്യം) റിപ്പോർട്ട് കൈമാറണമെന്നും നിർദേശമുണ്ട്.