ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിരോധ കുത്തിവയ്‌പ്പ് വേഗത്തിലാക്കുന്നതിനായി പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളും പരമാവധി ഉപയോഗപ്പെടുത്താനൊരുങ്ങി ഡൽഹി സർക്കാർ.
അതോ സമയം ഡൽഹിയിൽ വ്യാഴാഴ്‌ച 2,790 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒൻപത് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11,036 ആയി ഉയരുകയും ചെയ്തു. കേന്ദ്രത്തിൽ നിന്ന് ലഭിച്ച നിർദേശപ്രകാരം, ഏപ്രിൽ മാസത്തിൽ പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും മാസത്തിലെ എല്ലാ ദിവസവും വാക്‌സിനേഷൻ പ്രവർത്തനക്ഷമമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത് ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുകളുംചീഫ് ജില്ലാ മെഡിക്കൽ ഓഫീസർമാരും ക്രമീകരണങ്ങൾ ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യ തലസ്ഥാനത്ത് 45 വയസിനു മുകളിലുള്ളവർക്കായുള്ള കൊവിഡ് വാക്‌സിനേഷന്‍റെ മൂന്നാം ഘട്ടം വ്യാഴാഴ്‌ച ആരംഭിച്ചിരുന്നു.