ന്യൂഡൽഹി: ആർടിപിസിആർ പരിശോധനാഫലമില്ലാതെ മഹാരാഷ്‌ട്രയിൽ നിന്ന് യാത്രചെയ്യാൻ അനുവദിച്ച നാല് വിമാനക്കമ്പനികൾക്കെതിരെ ഡൽഹി സർക്കാർ കേസെടുത്തു. ഇൻഡിഗോ, വിസ്‌താര, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ എന്നീ വിമാന കമ്പനികൾക്കെതിരെയാണ് സർക്കാർ കേസെടുത്തത്. പകർച്ചവ്യാധി നിവാരണ നിയമപ്രകാരമാണ് നടപടി.
മഹാരാഷ്‌ട്രയിൽ നിന്ന് ഡൽഹിയിലേക്ക് എത്തുന്നവർക്ക് 72 മണിക്കൂർ മുൻപുള്ള ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് ഡൽഹി സർക്കാർ നിർബന്ധമാക്കിയിരുന്നു. നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്ത യാത്രക്കാർ 14 ദിവസത്തേക്ക് ക്വാറന്‍റൈനില്‍ പോകണം എന്നും സർക്കാർ നിർദേശിച്ചിരുന്നു.
Read more: കൊവിഡ് : ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരം
ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 25,000 ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 24 മണിക്കൂറിനിടെ 24ൽ നിന്നും 30 ശതമാനമാവുകയും ചെയ്തിരുന്നു.