ETV Bharat / bharat

വായുമലിനീകരണം : പഴയ ഡീസൽ ബസുകൾക്ക് നിരോധനം ഏർപ്പെടുത്തി ഡൽഹി സർക്കാർ - ഡൽഹിയിൽ നിയന്ത്രണങ്ങൾ

Delhi Government Restricted Old Diesel Buses ഹരിയാന, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിൽ എത്തുന്ന വാഹനങ്ങൾ ഇലക്‌ട്രിക്, സിഎൻജി, ബിഎസ്-VI ഡീസൽ ഉപയോഗിക്കുന്നവയായിരിക്കണം

Delhi air quality  Delhi Government Restricted Old Diesel Buses  cng buses  Old Diesel Buses banned  delhi air pollution  ഡൽഹി വായുമലിനീകരണം  പഴയ ഡീസൽ ബസുകൾക്ക് നിരോധനം  ഡൽഹി സർക്കാർ  ഡൽഹിയിൽ നിയന്ത്രണങ്ങൾ  ഇലക്‌ട്രിക് ബസുകൾ
Delhi Government Restricted Old Diesel Buses
author img

By ETV Bharat Kerala Team

Published : Nov 1, 2023, 3:03 PM IST

ന്യൂഡൽഹി : തലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കാൻ പഴയ ഡീസൽ ബസുകൾക്ക് നിരോധനം (Old Diesel Buses Restricted) ഏർപ്പെടുത്തി ഡൽഹി സർക്കാർ. ഇന്ന് മുതലാണ് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഡീസൽ ബസുകൾക്ക് സർക്കാർ (Delhi Government) നിയന്ത്രണം ഏർപ്പെടുത്തിയത്. തലസ്ഥാനത്തെ വായുമലിനീകരണത്തിന്‍റെ (Delhi air pollution) പ്രധാന കാരണങ്ങളിലൊന്ന് ഡീസൽ വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളുന്ന പുകയാണെന്ന നിരീക്ഷണത്തിലാണ് നടപടി. അതേസമയം, പ്രകൃതിവാതകവും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ ഉപയോഗിച്ചാൽ വായുമലിനീകരണം കുറക്കാനാകും.

ഡൽഹിയിലെ നിയന്ത്രണങ്ങൾ എന്തെല്ലാം ?

  • ഹരിയാനയിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് വരുന്ന എല്ലാ ബസുകളും ഇലക്‌ട്രിക്, സിഎൻജി അല്ലെങ്കിൽ ബിഎസ്-VI ഡീസൽ ഉപയോഗിച്ച് ഓടുന്നവ ആയിരിക്കണം. ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും എൻസിആർ മേഖലകളിൽ നിന്ന് വരുന്ന ബസുകൾക്കും ഇത് ബാധകമാണ്.
  • അടുത്ത വർഷം ജൂലൈ ഒന്ന് മുതൽ ഹരിയാന, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലേക്കും നിരോധനം വ്യാപിപ്പിക്കും. ഏത് നഗരത്തിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.
  • കമ്മിഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് നിർദേശപ്രകാരം, ഡീസൽ ബസുകൾ മൂലമുണ്ടാകുന്ന വായു മലിനീകരണം തടയാനും ആത്യന്തികമായി മൊത്തത്തിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാനും നടപടി കൊണ്ട് ലക്ഷ്യമിടുന്നു.
  • ഹരിയാന, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പുറപ്പെടുവിച്ച സർക്കുലറിൽ ഗതാഗത വകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം സംസ്ഥാന സർക്കാർ ബസ് സർവീസുകൾക്കും നിയന്ത്രണം ബാധകമാണ്.

നിയന്ത്രണങ്ങളിൽ വീഴ്‌ച വരുത്തിയാൽ, 1988 ലെ മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന വിവിധ വ്യവസ്ഥകളുടെ ലംഘനമായി കണ്ട് നിയമനടപടി സ്വീകരിക്കും. തലസ്ഥാനത്തേക്ക് വരുന്ന ബസുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിവിധ അതിർത്തി പോയിന്‍റുകളിൽ 18 എൻഫോസ്‌മെന്‍റ് ടീമുകളെ വിന്യസിപ്പിച്ചതായി സർക്കാർ അറിയിച്ചു.

എന്താണ് BS-VI? ഇന്ത്യയിലെ വാഹനങ്ങൾക്ക് പുറന്തള്ളാൻ കഴിയുന്ന കാർബൺ മോണോക്‌സൈഡ്, കണിക പദാർഥങ്ങൾ തുടങ്ങിയ വായുമലിനീകരണത്തിന് കാരണമാകുന്നവയുടെ അളവിൽ നിയമപരമായി അനുവദനീയമായ എമിഷൻ പരിധിയാണ് ഭാരത് സ്റ്റേജ് (BS). എമിഷൻ കൺട്രോൾ, ഇന്ധനക്ഷമത, എഞ്ചിൻ ഡിസൈൻ എന്നിവ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാഹന നിർമാതാക്കൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ നിർമിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ശുദ്ധമായ ഇന്ധനം എന്നറിയപ്പെടുന്ന BS-VI എണ്ണക്കമ്പനികളും ഉൽപാദിപ്പിക്കുന്നു.

Also Read : Delhi Firecracker Ban Supreme Court: 'സർക്കാർ അത് നിരോധിച്ചെങ്കിൽ.. അത് നിരോധിച്ചതാണ്'; ഡൽഹിയിലെ പടക്ക നിരോധനത്തിൽ സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.