ETV Bharat / bharat

'മലയാളം സംസാരിയ്ക്കരുത്' ; വിവാദ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ആശുപത്രി

വിവാദ ഉത്തരവിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

author img

By

Published : Jun 6, 2021, 1:10 PM IST

വിവാദ സര്‍ക്കുലര്‍ റദ്ദാക്കി വാര്‍ത്ത  വിവാദ ഉത്തരവ് പിന്‍വലിച്ചു വാര്‍ത്ത  വിവാദ ഉത്തരവ് പിന്‍വലിച്ചു ഡല്‍ഹി ആശുപത്രി വാര്‍ത്ത  മലയാളം വിലക്കി സര്‍ക്കുലര്‍ പുതിയ വാര്‍ത്ത  ജെബി പന്ത് ആശുപത്രി സര്‍ക്കുലര്‍ പിന്‍വലിച്ചു വാര്‍ത്ത  മലയാളം വിലക്ക് സര്‍ക്കുലര്‍ പുതിയ വാര്‍ത്ത  delhi hospital withdraws circular news  delhi gb panth hospital withdraws circular latest news  circular ban malayalam latest news  circular ban malayalam withdraw news
'മലയാളം സംസാരിയ്ക്കരുത്' ; വിവാദ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ജിബി പന്ത് ആശുപത്രി

ന്യൂഡല്‍ഹി : ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിയ്ക്കരുതെന്ന ഉത്തരവ് റദ്ദാക്കി ഡല്‍ഹി ജിബി പന്ത് ആശുപത്രി. വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. തങ്ങളെ അറിയിക്കാതെയാണ് നഴ്‌സിങ് സൂപ്രണ്ട് ഉത്തരവ് പുറത്തിറക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Read more: മലയാളം വിലക്കിയ നടപടി : ഭാഷാവിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍

ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിയ്ക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു ഉത്തരവ്. ആശയവിനിമയത്തിന് ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രം ഉപയോഗിയ്ക്കാനും മറ്റ് ഭാഷകള്‍ സംസാരിച്ചാല്‍ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. നഴ്‌സുമാര്‍ മലയാളം സംസാരിയ്ക്കുന്നതിനെതിരെ ആരോഗ്യ വിഭാഗത്തിന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കുന്നതെന്നായിരുന്നു വിശദീകരണം.

Read more: 'മലയാളം സംസാരിയ്ക്കരുത്'; സര്‍ക്കുലറുമായി ഡല്‍ഹി ആശുപത്രി, പ്രതിഷേധം

ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരുള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഭാഷാവിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. സര്‍ക്കുലര്‍ വിചിത്രവും ഭരണഘടന വിരുദ്ധവുമാണെന്ന് കെസി വേണുഗോപാലും മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചു. ഇത്തരത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.