ന്യൂഡൽഹി: ഡൽഹിയിൽ 24,638 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,30,179 ആയി. 249 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആരെ മരണം 12,887 ആയി. 1.39 ശതമാനമാണ് രാജ്യ തലസ്ഥാനത്തെ കൊവിഡ് മരണ നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.28 ശതമാനം ആണ്. നിലവിൽ 85,364 പേരാണ് ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,768 സാമ്പിളുകളാണ് പരിശോധിച്ചത്.
Read More:റാലികള്‍ക്ക് പകരം മോദി രാജ്യത്തെ ആരോഗ്യമേഖലയെ ശ്രദ്ധിക്കണമെന്ന് അശോക് ഗെലോട്ട്
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രിൽ 26 വരെയാണ് ലോക്ക്ഡൗണ്‍. അതേസമയം ഡൽഹിക്ക് കൂടുതൽ ഓക്‌സിജൻ അനുവദിച്ചതിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബുധനാഴ്‌ച കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചു. രാജ്യ തലസ്ഥാനത്തെ നിരവധി ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.