ETV Bharat / bharat

ഡല്‍ഹിയില്‍ ഗണ്യമായി കുറഞ്ഞ് Covid 19 ; രോഗം 89 പേർക്ക് - ഡൽഹി കൊവിഡ് വാർത്ത

ഡൽഹിയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.12 ശതമാനം.

Delhi reports 89 new #COVID19 cases  delhi covid  delhi covid update  delhi covid news  delhi covid tally  ഡൽഹി കൊവിഡ്  ഡൽഹി കൊവിഡ് വാർത്ത  ഡൽഹി കൊവിഡ് കണക്ക്
ഡൽഹിയിൽ 89 പേർക്ക് രോഗം സ്ഥിരീകരിച്ചു
author img

By

Published : Jun 27, 2021, 5:41 PM IST

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കുത്തനെ കുറഞ്ഞ് Covid 19. ഞായറാഴ്‌ച (ജൂൺ 27) 89 പേർക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 24,965 ആയി.

285 പേരാണ് ഡൽഹിയിൽ ജൂൺ 27ന് രോഗമുക്തരായത്. 14,07,401 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തിനേടി. നിലവിൽ 1,568 പേർ മാത്രമാണ് ഡൽഹിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 0.12 ശതമാനമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൂടുതൽ വായനയ്ക്ക്: INDIA COVID CASES: രാജ്യത്ത് 50,040 പുതിയ കൊവിഡ് രോഗികള്‍

അതേസമയം രാജ്യത്ത് ഇന്ന് 50,040 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,02,33,183 ആയി.

57,944 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഭേദമായവരുടെ ആകെ എണ്ണം 2,92,51,029 ആയി. തുടർച്ചയായ 45ാം ദിവസവും രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.