ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കുത്തനെ കുറഞ്ഞ് കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിൽ 39 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14,35,949 ആയി.
537 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 80 പേർ കൂടി തിങ്കളാഴ്‌ച രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 14,10,368 ആയി.
Also Read: സംസ്ഥാനത്ത് 11586 പേര്‍ക്ക് കൂടി Covid 19 ; 135 മരണം
56,435 കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്. 0.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഒരാൾ മാത്രമാണ് തിങ്കളാഴ്‌ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,044 ആയി ഉയർന്നു.
10,614 പേർക്കാണ് തിങ്കളാഴ്‌ച ഡൽഹിയിൽ വാക്‌സിൻ നൽകിയത്. ഇതോടെ ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 96,68,514 ആയി.