ETV Bharat / bharat

ഡൽഹിക്ക് നേരിയ ആശ്വാസം; തണുപ്പ് കുറഞ്ഞു, ഗതാഗതം തടസ്സപ്പെടുത്തി മൂടൽമഞ്ഞ്

ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥ കേന്ദ്രമായ സഫ്‌ദർജംഗിൽ തിങ്കളാഴ്‌ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.8 ഡിഗ്രി സെൽഷ്യസിൽ നിന്ന് 6.4 ഡിഗ്രി സെൽഷ്യസായി ഉയർന്നു. എന്നാൽ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് തുടരുന്ന സ്ഥിതിയാണ്.

delhi cold wave  delhi cold  delhi  north india cold wave  ഉത്തരേന്ത്യ ശൈത്യ തരംഗം  ഡൽഹി ശൈത്യം  ഡൽഹി  ഉത്തരേന്ത്യ  ഡൽഹി തണുപ്പ്  ഡൽഹിയിൽ തണുപ്പ് കുറഞ്ഞു
ഡൽഹി
author img

By

Published : Jan 10, 2023, 11:13 AM IST

ന്യൂഡൽഹി: ഡൽഹിയിൽ തണുപ്പിന് നേരിയ ആശ്വാസം. എന്നാൽ, മൂടൽമഞ്ഞ് എയർ, റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുത്തി. ദൂരക്കാഴ്‌ച 50 മീറ്ററായി കുറഞ്ഞു.

ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥ കേന്ദ്രമായ സഫ്‌ദർജംഗ് ഒബ്‌സർവേറ്ററിയിൽ തിങ്കളാഴ്‌ച 6.4ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ലോധി റോഡിലെയും പാലത്തിലെയും കാലാവസ്ഥ സ്റ്റേഷനുകളിൽ കുറഞ്ഞ താപനില 6.4 ഡിഗ്രി സെൽഷ്യസും 7.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള പാലം ഒബ്‌സർവേറ്ററിയിൽ 50 മീറ്ററായിരുന്നു ദൂരക്കാഴ്‌ച.

റെയില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു: മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും നിരവധി വിമാനങ്ങൾ വൈകി. ഡൽഹി-കാഠ്‌മണ്ഡു, ഡൽഹി-ജയ്‌പൂർ, ഡൽഹി-ഷിംല, ഡൽഹി-ഡെറാഡൂൺ, ഡൽഹി-ഛണ്ഡീഗഡ്-കുല്ലു തുടങ്ങിയ വിമാനങ്ങളാണ് വൈകിയത്. 39 ട്രെയിനുകൾ ഒരു മണിക്കൂർ മുതൽ അഞ്ചര മണിക്കൂർ വരെ വൈകി. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് വ്യാപിച്ചുകിടക്കുകയാണ്.

ജനുവരി ആരംഭം മുതൽ ഡൽഹിയിലെ തണുത്ത കാലാവസ്ഥ വൈദ്യുതി മേഖലയെയും ഗതാഗത മേഖലയെയും തടസ്സപ്പെടുത്തി. സ്‌കൂളുകളിലെ ശൈത്യകാല അവധി ജനുവരി 15 വരെ നീട്ടാനും ഡൽഹി സർക്കാർ ഉത്തരവിട്ടു. ഡൽഹിയിൽ തിങ്കളാഴ്‌ച കുറഞ്ഞ താപനില 3.8 ഡിഗ്രി സെൽഷ്യസ്, ഞായറാഴ്‌ച 1.9 ഡിഗ്രി സെൽഷ്യസ്, ശനിയാഴ്‌ച 2.2 ഡിഗ്രി സെൽഷ്യസ്, വെള്ളിയാഴ്‌ച 4 ഡിഗ്രി സെൽഷ്യസ്, വ്യാഴാഴ്‌ചയും 3 ഡിഗ്രി സെൽഷ്യസ്, ബുധനാഴ്‌ച 4.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിലെ സ്‌കൂളുകൾക്ക് ജനുവരി 15 വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയിൽ ശൈത്യതരംഗം തുടരുന്നതിനാൽ വിറ്റാമിൻ സി സമ്പുഷ്‌ടമായ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും പ്രതിരോധശേഷി നിലനിർത്താൻ ആവശ്യമായ പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യണമെന്നാണ് ആരോഗ്യവിദഗ്‌ധരുടെ നിർദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.