ന്യൂഡല്‍ഹി: കൊവിഡ് കേസില്‍ വര്‍ധനവുണ്ടായതിനെ തുടർന്ന് അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. യോഗത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ധിച്ച് വരുന്ന കൊവിഡ് കേസുകള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. കണ്ടെയിന്‍മെന്‍റ് സോണ്‍, വാക്സിനേഷന്‍, ആശുപത്രി കിടക്കകളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2,790 പുതിയ കേസുകളാണ് വ്യാഴാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം 80000 കൊവിഡ് ടെസ്റ്റുകള്‍ സംസ്ഥാനത്ത് നടത്തുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷം, അടിയന്തര യോഗം വിളിച്ച് കെജ്‌രിവാള്‍ - കൊവിഡ്
2,790 പുതിയ കേസുകളാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.