ന്യൂഡൽഹി: ഡൽഹിയിലെ മലിനീകരണ തോത് അതിരൂക്ഷമായി തുടരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 326 ആണ്. ഓഖ്‌ലയിലെയും സഹധാരാ മെട്രോ സ്റ്റേഷൻ പരിസരത്തും വായു ഗുണനിലവാരം വളരെ മോശമാണ്. പുതിയതായി രൂപീകരിച്ച വായു ഗുണനിലവാര കമ്മിഷൻ ദേശീയ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ബിഎസ്- സിക്‌സ്‌ത് സ്റ്റാൻഡേർഡ് നടപ്പിലാക്കുന്നതിനായി 85,000 കോടി രൂപ ചെലവാക്കി. ഇതിലൂടെ മലിനീകരണം 70 വരെ ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകളുടെ എണ്ണം 50,000 ആയി കുറച്ചു.
മലിനീകരണം രൂക്ഷം; ശ്വാസം മുട്ടി ഡൽഹി
ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 326 ആണ്