ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ച് ബിജെപി യുവമോർച്ച. ഡൽഹിയിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് യുവമോർച്ച പ്രവർത്തകർ റാലിയിൽ പ്രതിജ്ഞയെടുത്തു. രാജ് ഘട്ടിനടുത്തുള്ള സദൈവ് അടൽ സമാധി പ്ലേസിൽ നിന്നാണ് പരിസ്ഥിതി സൗഹാർദ സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള റാലി ആരംഭിച്ചത്. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
രാജ്യതലസ്ഥാനത്ത് ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും; പരിസ്ഥിതി സൗഹാർദ റാലിയുമായി യുവമോർച്ച - Delhi air pollution
ഡൽഹിയിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് യുവമോർച്ച പ്രവർത്തകർ റാലിയിൽ പ്രതിജ്ഞയെടുത്തു.

1