ന്യൂഡൽഹി: കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സൈനികര്‍, പൊലീസ്, സിവിൽ ഡിഫൻസ് എന്നിങ്ങനെ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കാണ് തുക നല്‍കുക.
ധീരരായ ഉദ്യോഗസ്ഥരോടുള്ള ആദരവിന്‍റെയും കുടുംബത്തോട് പിന്തുണയറിയ്ക്കുന്നതിന്‍റെയും ഭാഗമായാണ് ഈ ഇടപെടലെന്ന് സിസോഡിയ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയിൽ നിന്നും മൂന്ന് പേർ, ഡല്‍ഹി പൊലീസിൽ നിന്നും രണ്ടു പേർ, സിവിൽ ഡിഫൻസിൽ നിന്നും ഒരാള്‍ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ കുടുംബങ്ങളാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളത്.
ഡല്‍ഹി പൊലീസ് എ.സി.പിയായിരുന്ന സങ്കേത് കൗഷിക്, വ്യോമസേന ഓഫീസറായിരുന്ന രാജേഷ് കുമാർ, ഫ്ലൈറ്റ് ലെഫ്റ്റനന്‍റായിരുന്ന സുനിത് മൊഹന്തി, സ്ക്വാഡ്രൺ ലീഡറായിരുന്ന മീത് കുമാര്‍, ഡല്‍ഹി പൊലീസ് കോൺസ്റ്റബിളായിരുന്ന വികാസ് കുമാർ, സിവിൽ ഡിഫൻസ് ഓഫീസറായിരുന്ന പ്രവേഷ് കുമാർ എന്നീ ഉദ്യോഗസ്ഥര്‍ വിവിധ അപകടങ്ങളില്‍ കൊല്ലപ്പെടുകയായിരുന്നു.
ALSO READ: കർണാടകയിൽ ശക്തമായ മഴക്ക് സാധ്യത; മുൻകരുതൽ വേണമെന്ന് മുഖ്യമന്ത്രി