ETV Bharat / bharat

എയിംസിലെ 'തലവേദന' ഒഴിയുന്നില്ല; എട്ടാം ദിവസവും സെർവർ ശരിയായില്ല, ശുചീകരണ പ്രക്രിയ പുരോഗമിക്കുന്നുവെന്ന് അധികൃതര്‍

തുടര്‍ച്ചയായ എട്ടാം ദിവസവും ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സെർവർ പ്രവർത്തനരഹിതമായി തന്നെ, ശുചീകരണ പ്രക്രിയ പുരോഗമിക്കുന്നുവെന്ന് അധികൃതര്‍, അന്വേഷണ സംഘത്തില്‍ എന്‍ഐഎയും

Delhi  AIIMS  Server down  latest news  sanitization process  എയിംസിലെ  സെർവർ  ശുചീകരണ പ്രക്രിയ  അധികൃതര്‍  ഡല്‍ഹി  ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്  എയിംസ്  അന്വേഷണ  എന്‍ഐഎ  ആശുപത്രി
എയിംസിലെ 'തലവേദന' ഒഴിയുന്നില്ല; എട്ടാം ദിവസവും സെർവർ ശരിയായില്ല, ശുചീകരണ പ്രക്രിയ പുരോഗമിക്കുന്നുവെന്ന് അധികൃതര്‍
author img

By

Published : Nov 30, 2022, 5:00 PM IST

ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും സെർവർ പ്രവർത്തനരഹിതമായി ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). സൈബർ സുരക്ഷ ലംഘിച്ചതിന് രണ്ട് അനലിസ്‌റ്റുകളെ സസ്‌പെന്‍ഡ് ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി ആരംഭിച്ച ശുചീകരണ പ്രക്രിയയുടെ ഭാഗമായി (സാനിറ്റൈസേഷന്‍) ആശുപത്രിയിലുള്ള 50 സെര്‍വറുകളില്‍ 25 എണ്ണവും 400 എന്‍റ് പോയിന്‍റ് കമ്പ്യൂട്ടറുകളും സ്‌കാന്‍ ചെയ്‌തതായി ഇവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്‌ച പകലോടെയാണ് ഡല്‍ഹി എയിംസിന്‍റെ സെര്‍വറുകള്‍ പ്രവർത്തനരഹിതമാകുന്നത്. ഇത് പരിഹരിക്കാന്‍ കഴിയാതായതോടെ മൂന്ന് മുതല്‍ നാല് കോടി രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാമെന്നും എയിംസ് അധികൃതര്‍ ഭയപ്പെട്ടു. ഈ അവസ്ഥ മുതലെടുത്ത് 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് ഹാക്കര്‍മാരും രംഗത്തെത്തിയിരുന്നു. മാത്രമല്ല പ്രശ്‌നത്തെ തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗം, ഔട്ട്‌ പേഷ്യന്‍റ് (ഒപി) വിഭാഗം, ഇന്‍ പേഷ്യന്‍റ് (ഐപി) വിഭാഗം, ലബോറട്ടറി തുടങ്ങിയ ഇടങ്ങളിലെ സേവനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറുകയും ചെയ്‌തിരുന്നു.

മടങ്ങി വരൂ: മുൻ പ്രധാനമന്ത്രിമാർ, മന്ത്രിമാർ, ബ്യൂറോക്രാറ്റുകൾ, ജഡ്‌ജിമാർ തുടങ്ങിയ വിവിഐപികളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള സെര്‍വറുകളായതിനാല്‍ അന്വേഷണ ഏജൻസികളുടെ ശുപാർശ പ്രകാരം ആശുപത്രിയിലെ കമ്പ്യൂട്ടറുകളിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തടഞ്ഞതായി മുമ്പ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നം പരിഹരിക്കുന്നതിനായി ശുചീകരണ പ്രക്രിയ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി ഇ-ഹോസ്‌പിറ്റൽ ഡാറ്റാബേസും ഇ-ഹോസ്‌പിറ്റലിനായുള്ള ആപ്ലിക്കേഷൻ സെർവറുകളും പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും എയിംസ് മുമ്പ് വ്യക്തമാക്കിയിരുന്നു.

എല്ലാം സെറ്റാണ്,പക്ഷെ: എന്നാല്‍ എയിംസ് ഇ-ഹോസ്‌പിറ്റൽ ഡാറ്റ പുനഃസ്ഥാപിച്ചതായി എയിംസ് ഇന്നലെ പ്രസ്‌താവനയില്‍ വ്യക്തമാക്കി. സെര്‍വറുകളില്‍ ഇ-ഹോസ്‌പിറ്റൽ ഡാറ്റ പുനഃസ്ഥാപിച്ചുവെന്നും മറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി നെറ്റ്‌വര്‍ക്ക് അണുവിമുക്തമാക്കുകയാണെന്നും (ആന്‍റിവൈറസുകള്‍ ഉപയോഗിച്ച് സുരക്ഷ വര്‍ധിപ്പിക്കുക) ആശുപത്രി അറിയിച്ചു. ഈ നടപടികള്‍ക്ക് അല്‍പം സമയമെടുക്കുമെന്നും അതുവരെ ആശുപത്രി സേവനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെ തുടരുമെന്നും പ്രസ്‌താവനയിലുണ്ട്.

അന്വേഷണത്തിന് എന്‍ഐഎയും: എയിംസ് സെര്‍വറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ദ ഇന്ത്യ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍), ഡല്‍ഹി പൊലീസ്, ആഭ്യന്തര മന്ത്രാലയ അധികൃതര്‍ തുടങ്ങിയവര്‍ ഈ റാന്‍സംവയര്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നിലവില്‍ ഇവര്‍ക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) അന്വേഷണത്തിന്‍റെ ഭാഗമായിട്ടുണ്ട്. ഇവര്‍ മുമ്പ് ശുപാര്‍ശ ചെയ്‌തത് പരിഗണിച്ച് എയിംസിലെ കമ്പ്യൂട്ടറുകളിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിലവിലും തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്. അതേസമയം എയിംസിലെ ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റത്തിലെ (എല്‍ഐഎസ്) ഡാറ്റകളും അനുബന്ധ ശേഖരങ്ങളും തിരിച്ചെടുക്കപ്പെട്ടതായി ആശുപത്രി അറിയിച്ചിട്ടുണ്ട്.

'ആവശ്യം' പരിഗണിക്കും: അതേസമയം അടിയന്തര ആവശ്യസേവനങ്ങളായുള്ള ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ എയിംസ് വര്‍ക്കിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നേരിട്ടുള്ള ഫോമുകളായാണ് ലഭ്യമാക്കുന്നത്. മാത്രമല്ല ഇതുതന്നെ ആവശ്യത്തിന്‍റെ തോത് മനസ്സിലാക്കിക്കൊണ്ടാണ് വര്‍ക്കിങ് കമ്മിറ്റി പരിഗണിക്കുന്നത്. പരിശോധന സാമ്പിളുകള്‍ പരിഗണിക്കുന്നതിലും വര്‍ക്കിങ് കമ്മിറ്റി ഈ മാനദണ്ഡം പരിഗണിച്ചുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.