ETV Bharat / bharat

ഡല്‍ഹി എഎപി മന്ത്രി രാജിവച്ചു; തീരുമാനം മതപരിവർത്തന വിവാദം ബിജെപി ആളിക്കത്തിച്ചതിന് പിന്നാലെ - ഹിന്ദുമതം

ഹിന്ദു മതം വിട്ട് ആളുകള്‍ ബുദ്ധ മതം സ്വീകരിക്കുന്ന പരിപാടിയില്‍ ഡല്‍ഹി എഎപി മന്ത്രി സന്നിഹിതനായതിനെ തുടര്‍ന്നാണ് ബിജെപി വന്‍ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്

Delhi AAP minister resigns after BJP protests  Delhi AAP minister resigns  conversion event delhi  ഡല്‍ഹി എഎപി മന്ത്രി  എഎപി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവച്ചു  AAP minister Rajendra Pal Gautam resigns
ഡല്‍ഹി എഎപി മന്ത്രി രാജിവച്ചു; തീരുമാനം മതപരിവർത്തന വിവാദം ബിജെപി ആളിക്കത്തിച്ചതിന് പിന്നാലെ
author img

By

Published : Oct 9, 2022, 7:45 PM IST

ന്യൂഡല്‍ഹി: മതപരിവർത്തന പരിപാടിയിൽ പങ്കെടുത്തതിനെതിരായി ബിജെപി ഉയര്‍ത്തിയ വിവാദത്തെ തുടര്‍ന്ന് ഡല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവച്ചു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതായിരുന്നു പരിപാടിയെന്നും മന്ത്രിയ്‌ക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. പിന്നാലെ, ഇന്ന് (ഒക്ടോ‌ബര്‍ 9) വൈകിട്ടാണ് മന്ത്രിയുടെ രാജി.

ഹിന്ദു ആരാധനാമൂര്‍ത്തികളെ ഉപേക്ഷിക്കണമെന്നും അവരെ ദൈവമായി കണക്കാക്കാനാവില്ലെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു ഒക്‌ടോബർ അഞ്ചിന് ഡല്‍ഹിയില്‍ നടന്ന പരിപാടി. നൂറുകണക്കിന് ആളുകളാണ് ഹിന്ദുമതം വിട്ട് ബുദ്ധമാര്‍ഗത്തിലേക്ക് ഈ പരിപാടിയില്‍വച്ച് കടന്നത്. പരിപാടിയിൽ മന്ത്രി ഭാഗമായതിന്‍റെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ബിജെപി പ്രതിഷേധം കടുപ്പിച്ചത്. പിന്നാലെയാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.