ന്യൂഡൽഹി: ഡൽഹിയില്‍ ഒരു കോടി ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്‌തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഏകദേശം 74 ലക്ഷം പേർക്കാണ് ആദ്യ വാക്‌സിന്‍ ഡോസ് വിതരണം ചെയ്തത്. 26 ലക്ഷം പേർക്ക് രണ്ടാം ഡോസ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യയിലെ 50 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു
രാജ്യതലസ്ഥാനത്ത് ഏകദേശം രണ്ട് കോടി വരുന്ന ജനസംഖ്യയിൽ 1.5 കോടി ആളുകൾ 18 വയസിനു മുകളിൽ പ്രായമുള്ളവരും കുത്തിവയ്‌പ്പിന് അർഹരുമാണ്. അതിനാൽ, 1.5 കോടി ജനങ്ങളിൽ 74 ലക്ഷത്തോളം പേർക്ക് ഒരു വീതം ഡോസ് ലഭിച്ചിട്ടുണ്ട്. ജനസംഖ്യയിലെ 50 ശതമാനം ആണിതെന്നും ഡല്‍ഹി മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ 58 പേര്‍ക്ക് പുതുതായി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. 56 പേരാണ് രോഗമുക്തി നേടിയത്. ഒരു മരണമാണ് രേഖപ്പെടുത്തിയത്. പുതിയ പോസിറ്റീവ് കേസുകളോടെ, ദേശീയ തലസ്ഥാനത്തെ ആകെ കേസുകൾ 14,36,265 ആയി.
14,10,631 പേരാണ് രോഗമുക്തി നേടിയത്. 581 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. പുതിയ മരണമടക്കം തലസ്ഥാനത്തെ മരണസംഖ്യ 25,053 ആയി.
ALSO READ: ജമ്മു കശ്‌മീരില്‍ എൻ.ഐ.എയുടെ പരിശോധന