ETV Bharat / bharat

ഗാന്ധിയെ അധിക്ഷേപിച്ചു ; ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ - സഞ്ജയ് ദുബെ സസ്‌പെൻഷൻ

ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കാളീചരൺ മഹാരാജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സംഭവം

Food department official suspended for Defaming Gandhiji  Sanjay Dubey suspension  derogatory comments against Gandhi ji on facebook  ഗാന്ധിജിക്കെതിരെ അപകീർത്തി പ്രചരണം  മഹാത്മാഗാന്ധിക്കെതിരെ സോഷ്യൽ മീഡിയയിൽ വിവാദപരാമർശം  റായ്പൂർ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ  സഞ്ജയ് ദുബെ സസ്‌പെൻഷൻ  Food dept officer suspended
ഗാന്ധിജിക്കെതിരെ അപകീർത്തി പ്രചരണം; ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
author img

By

Published : Dec 28, 2021, 9:47 AM IST

റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ മഹാത്മാഗാന്ധിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. റായ്‌പൂര്‍ ജില്ലയിൽ അസിസ്റ്റന്‍റ് ഫുഡ് ഓഫിസറായ സഞ്ജയ് ദുബെയാണ് ഫേസ്ബുക്കിൽ രാഷ്ട്രപിതാവിനെതിരെ അധിക്ഷേപകരവും നിന്ദ്യവുമായ പരാമർശങ്ങൾ നടത്തിയത്.

ജില്ലയിൽ നടന്ന ഒരു പരിപാടിക്കിടെ ഗാന്ധിജിക്കെതിരെ അധിക്ഷേപകരമായ ഭാഷാപ്രയോഗം നടത്തിയതിന് ഹിന്ദുമത നേതാവ് കാളീചരൺ മഹാരാജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സംഭവം.

അതേസമയം സഞ്ജയ് ദുബെ തനിക്കെതിരായ ആരോപണം നിഷേധിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് അവകാശപ്പെട്ട ദുബെ, താൻ നടത്തിയതായി പറയപ്പെടുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമായ ഫേസ്ബുക്ക് പോസ്റ്റ് താൻ എഴുതിയതല്ലെന്നും വാദിച്ചു.

ഗാന്ധിജിയെ വളരെയധികം ബഹുമാനമുണ്ട്. രാഷ്ട്രനിർമാണത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗാന്ധിജിക്കെതിരെ ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് താനല്ലെന്നും തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്ത വ്യക്തിയാകാം പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: K Rail | Silver Line | 'പദ്ധതി നടപ്പാക്കുന്നത് തലതിരിച്ച്', ഇപ്പോള്‍ വേണ്ടാത്തതെന്നും ഡോ. ആര്‍.വി.ജി മേനോന്‍

'ഗാന്ധിയെ രാഷ്ട്രമോ ഈ രാജ്യത്തെ ഭൂരിഭാഗം ആളുകളോ രാഷ്ട്രപിതാവായി കണക്കാക്കുന്നില്ല. രാഷ്ട്രപിതാവ് എന്നത് ഒരു ഭരണഘടനാ പദവി പോലുമല്ല. മൃതശരീരങ്ങൾക്ക് മുകളിലൂടെ മാത്രമേ ഇന്ത്യയെ വിഭജിക്കാൻ കഴിയൂ എന്ന് പറഞ്ഞിരുന്ന ആൾ തന്നെ രാജ്യത്തെ രണ്ടായി വിഭജിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ വ്യക്തിയാണ് ഗാന്ധി' എന്നുമായിരുന്നു പോസ്റ്റ്. ഫേസ്ബുക്കിലെ ഒരു കമന്‍റിന് മറുപടിയായാണ് വിവാദ പരാമർശം.

1965ലെ ഛത്തീസ്‌ഗഡ് സിവിൽ സർവീസസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. മഹാത്മാഗാന്ധിയെ അപകീർത്തിപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുകയും ചെയ്തതിന് കാളിചരൺ മഹാരാജിനെതിരെ ഛത്തീസ്‌ഗഡ് പൊലീസ് ഞായറാഴ്ചയാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം റായ്‌പൂരിലെ രാവൺ ഭട്ട ഗ്രൗണ്ടിൽ നടന്ന രണ്ട് ദിവസത്തെ 'ധർമ സൻസദ്' പരിപാടിയുടെ സമാപന വേളയിലാണ് രാഷ്ട്രപിതാവിനെതിരെ അദ്ദേഹം അധിക്ഷേപകരമായ വാക്കുകൾ പ്രയോഗിച്ചത്. ഹിന്ദു മതത്തെ സംരക്ഷിക്കാൻ ഒരു ഉറച്ച ഹിന്ദു നേതാവിനെ തെരഞ്ഞെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ അദ്ദേഹത്തിന്‍റെ പരാമർശങ്ങൾക്കെതിരെ സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കാളീചരണിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.