ബെംഗളൂരു: നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്‍റർപ്രൈസസ് സമർപ്പിച്ച മാനനഷ്ടക്കേസ് പ്രകാരം രണ്ട് കോടി രൂപ നൽകാൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ കമ്പനിക്കെതിരെ ആരോപണമുന്നയിച്ചുവെന്ന കേസിലാണ് കമ്പനി സിവിൽ കേസ് ഫയൽ െചയ്‌തത്.
also read:മൂന്ന് കിലോ ഹെറോയിനുമായി ടാൻസാനിയൻ പൗരൻ ഹൈദരാബാദിൽ പിടിയിൽ
കേസ് പരിഗണിച്ച സിറ്റി സിവിൽ കോടതി ജഡ്ജി മല്ലനഗൗഡയാണ് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കമ്പനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിൽ എച്ച്ഡി ദേവഗൗഡ പരാജയപ്പെട്ടതിനെത്തുടർന്നാണ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.