ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങി നില്‍ക്കുന്ന ടെലികോം കമ്പനിയായ വൊഡാഫോണ്‍ ഐഡിയയില്‍ കേന്ദ്രസര്‍ക്കാര്‍ ഓഹരി നേടാന്‍ സാധ്യത. കേന്ദ്രസര്‍ക്കാറിന് അടയ്‌ക്കേണ്ട സ്‌പെക്‌ട്രം തുകയുടെ തവണകള്‍ തെറ്റിച്ചതു കൊണ്ടുണ്ടായ പലിശയായ 16,000 കോടിക്ക് സമാനമായ ഓഹരി കേന്ദ്രസര്‍ക്കാറിന് നല്‍കുന്നതിന് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അനുമതി നല്‍കി.
സ്‌പെക്‌ട്രം ഇനത്തില്‍ നല്‍കാനുള്ള തുക ഓഹരിയായി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം ചേര്‍ന്നത്. ഏകദേശം 35.8 ശതമാനത്തിന്‍റെ ഓഹരികള്‍ കേന്ദ്ര സര്‍ക്കാറിന് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ വരുമ്പോള്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി പങ്കാളികളില്‍ ഒരാളായി കേന്ദ്രസര്‍ക്കാര്‍ മാറും.
ALSO READ:ഗുരുഗ്രാമില്‍ നിന്ന് ആറ് ദശലക്ഷം വാഹനങ്ങൾ പുറത്തിറക്കിയെന്ന് സുസുക്കി മോട്ടോർസൈക്കിൾസ്