ആസിഫാബാദ്: കുമുരംബിം ജില്ലയിലെ കഗസ്‌നഗർ മണ്ഡലത്തിലെ ദരിഗം വനത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് കടുവകൾ ചത്ത നിലയില്‍ (Death Of Two Tigers). ആദ്യത്തെ രണ്ട് വയസ്സുള്ള കടുവയെ മറ്റൊരു കടുവയുമായി ഏറ്റുമുട്ടലിൽ ചത്ത നിലയിൽ കണ്ടെത്തിയപ്പോൾ, പുതുതായി കണ്ടെത്തിയ അഞ്ച് വയസ്സുള്ള കടുവ കെണിയിലോ വിഷബാധയോ മൂലമാകാം ചത്തതെന്ന് വനപാലകർ സംശയിക്കുന്നു.
പിസിസിഎഫ് രാകേഷ് ഡോബ്രിയാൽ, ചീഫ് വൈൽഡ് വാർഡൻ പർഗെയ്ൻ, ഫീൽഡ് ഓഫീസർ ശാന്താറാം, ഡിഎഫ്ഒ നീരജ്‌കുമാർ, എൻടിസിഎ പ്രതിനിധി ഇമ്രാൻ എന്നിവർ കടുവ ചത്ത സ്ഥലവും ലഭ്യമായ ജഡങ്ങളും പരിശോധിച്ച് വിശദാംശങ്ങൾ നൽകി. എസ് 9, എസ് 6 വിഭാഗത്തിൽപ്പെട്ട നാല് കടുവക്കുട്ടികളെയാണ് ദരിഗം വനങ്ങളിൽ കണ്ടെത്തിയിരുന്നത്. രണ്ടു വയസ്സുള്ള ഈ നാലു കടുവകളെ കെ 15, കെ 16, കെ 17, കെ 18 എന്നിങ്ങനെ വിളിക്കുന്നു.
കെ 15 എന്ന് പേരുള്ള കടുവ രണ്ട് ദിവസം മുമ്പ് ഏറ്റുമുട്ടലിൽ ചത്ത നിലയിൽ കണ്ടെത്തിയതേടെ ഞങ്ങൾ ജഡം പിടിച്ചെടുത്തു. അടുത്തിടെ ഇതേ പ്രദേശത്ത് എസ് 9 കടുവയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചത്ത കടുവയുടെ കഴുത്തിൽ ഇരുമ്പ് കമ്പിയുള്ള കുരുക്ക് ഉണ്ട്. സമീപത്ത് ചത്ത കന്നുകാലി ജഡവുമുണ്ട്. ഈ കന്നുകാലിയുടെ മാംസത്തിൽ ഈച്ചകളും ചത്ത നിലയിലായിരുന്നു അതിനാൽ വിഷം കലർന്നതാണെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കന്നുകാലി മാംസത്തിന്‍റെയും കടുവയുടെയും സാമ്പിളുകൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം മരണത്തിൽ വ്യക്തത വരാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിനിടെ ട്രാപ്പ് ക്യാമറകൾ പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മൂന്ന് കടുവകൾ പശുവിന്‍റെ മാംസം ഭക്ഷിക്കുന്നത് കണ്ടതായി വിവരം ലഭിച്ചു. ഇതുമൂലം മറ്റു കടുവകൾ ഉണ്ടോയെന്ന സംശയം നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്. കടുവകളുടെ സുരക്ഷ സംശയാസ്‌പദമായി മാറിയെന്നാണ് വിലയിരുത്തൽ.
അതേസമയം കഴിഞ്ഞ ഡിസംബര്‍ 25 ന് മഹാരാഷ്‌ട്രയിലെ ചന്ദ്രപൂര്‍ വനമേഖലയില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തിനിടെയാണ് രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് വനപാലകര്‍. ചന്ദ്രപൂര്‍ ഡിവിഷനിലെ സാവോലി ഫോറസ്റ്റ് റേഞ്ചില്‍ഡ പ്രായപൂര്‍ത്തിയായ കടുവയുടെ ജഡമാണ് കണ്ടെത്തിയത്.
ഒന്നര വയസുള്ള കടുവയെ വനാതിര്‍ത്തിയിലെ കണിറ്റില്‍ വീണ ചത്ത നിലയിലാണ് കണ്ടെത്തിയത്. കടുവകളുടെ തലയില്‍ പുഴുക്കളുടെ സാന്നിധ്യം വെറ്റിനറി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഇരയെ പിന്തുടരുന്നതിനിടിയിലാകാം രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് വനപാലകര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.