കിയോഞ്ജർ (ഒഡിഷ): ഡോക്‌ടർ മരിച്ചതായി പ്രഖ്യാപിച്ച നവജാത ശിശുവിന് അടക്കം ചെയ്യുന്നതിന് മുൻപ് ജീവന്‍റെ തുടിപ്പ്. ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ് മരിച്ചുവെന്ന് ഡോക്‌ടറടക്കം വിധിയെഴുതിയ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ഖാദികപദ ഗ്രാമത്തിലെ സുനിയ മുണ്ടയുടെ ഭാര്യ റൈമണി മുണ്ട ജനുവരി 19നാണ് കരഞ്ജിയ ആശുപത്രിയിൽ ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ജനിച്ചയുടൻ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്‌ടർ പ്രഖ്യാപിച്ചു. തുടർന്ന് മാതാപിതാക്കൾ കുഞ്ഞിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
അയൽവാസികൾക്കൊപ്പം ചേർന്ന് സമീപത്തുള്ള ശ്‌മശാനത്തിൽ സംസ്‌കരിക്കാനായി കുഴിമാടം തയാറാക്കിയ ഉടൻ കുഞ്ഞ് കരയാനും ചലിക്കാനും തുടങ്ങി. തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ വീണ്ടും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. ഡോക്‌ടറുടെ അശ്രദ്ധയിൽ നാട്ടുകാർ പ്രതിഷേധവുമായെത്തുകയും ഡോക്‌ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
Also Read: viral video: സോഷ്യൽ മീഡിയയിൽ തരംഗമായി 40 വർഷം പഴക്കമുള്ള കുടിലിന്‍റെ സ്ഥലംമാറ്റം