ETV Bharat / bharat

Ambulance issue | ആംബുലന്‍സിനായി വിളിച്ചപ്പോള്‍ ഡ്രൈവറില്ലെന്ന് മറുപടി ; 95 കാരിയുടെ മൃതദേഹം ഓട്ടോറിക്ഷയിലെത്തിച്ച് ബന്ധുക്കള്‍

മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ശവമഞ്ചവും ആംബുലന്‍സും ലഭിക്കാത്തതിനാല്‍ വയോധികയുടെ മൃതശരീരം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്

dead body carries into hospital  dead body carries into hospital by Auto rikshaw  Auto rikshaw  Pune  Ambulance issue  Ambulance  ആംബുലന്‍സിനായി വിളിച്ചപ്പോള്‍  ഡ്രൈവറില്ലെന്ന് മറുപടി  95 കാരിയുടെ മൃതദേഹം ഓട്ടോറിക്ഷയിലെത്തിച്ച്  ബന്ധുക്കള്‍  മഹാരാഷ്‌ട്രയിലെ പൂനെ  പൂനെ  മൃതശരീരം ഓട്ടോറിക്ഷയില്‍  സര്‍ദാര്‍ വല്ലഭായ് പട്ടേല്‍  ആശുപത്രി
ആംബുലന്‍സിനായി വിളിച്ചപ്പോള്‍ ഡ്രൈവറില്ലെന്ന് മറുപടി; 95 കാരിയുടെ മൃതദേഹം ഓട്ടോറിക്ഷയിലെത്തിച്ച് ബന്ധുക്കള്‍
author img

By

Published : Jun 16, 2023, 9:52 PM IST

പൂനെ (മഹാരാഷ്‌ട്ര) : ശവമഞ്ചവും ആംബുലന്‍സും ലഭിക്കാത്തതിനാല്‍ വയോധികയുടെ മൃതശരീരം ഓട്ടോറിക്ഷയില്‍ മോര്‍ച്ചറിയിലെത്തിച്ച് കുടുംബം. പൂനെയിലെ നവ മോദിക്കാന ക്യാമ്പ് ഏരിയയില്‍ നിന്ന് അടുത്തുള്ള ആശുപത്രി മോര്‍ച്ചറിയിലേക്ക് എത്തിക്കാന്‍ വാഹനം ലഭിക്കാതായതോടെയാണ് 95 കാരിയുടെ മൃതശരീരം കുടുംബം ഓട്ടോറിക്ഷയിലെത്തിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയിലായിരുന്നു സംഭവം.

സംഭവം ഇങ്ങനെ : പ്രായാധിക്യത്താല്‍ മരിച്ച വയോധികയുടെ ശരീരം സമീപത്തുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. മരണവീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് മൃതദേഹമെത്തിക്കാന്‍ ആംബുലന്‍സിനായും ശവമഞ്ചത്തിനായും അന്വേഷിച്ചുവെങ്കിലും ലഭിച്ചില്ല. വാഹനമുണ്ടെന്നും അതിന്‍റെ ഡ്രൈവറില്ലെന്നുമായിരുന്നു മറുപടികള്‍. വാഹനത്തിനായി കുറേസമയം കാത്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളെ നിര്‍ബന്ധിതരാക്കിയത്.

കൈമലര്‍ത്തി ആശുപത്രി അധികൃതര്‍ : രാത്രി ഏറെ വൈകി മൃതദേഹവുമായി ആശുപത്രിയില്‍ എത്തിയെങ്കിലും മോര്‍ച്ചറി അടച്ചിരുന്നു. ഡ്യൂട്ടിലുണ്ടായിരുന്ന ജീവനക്കാരോടും ആശുപത്രി അധികൃതരോടും മാറി മാറി ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ കൈമലര്‍ത്തി. ഈ ആവശ്യവുമായി കുറച്ചുപേര്‍ മെഡിക്കല്‍ ഓഫിസറുടെ ബംഗ്ലാവിലേക്ക് പോയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു.

ഇതോടെ ആശുപത്രിയിലേക്ക് മടങ്ങിയെത്തിയ ബന്ധുക്കള്‍ മൃതദേഹം അല്‍പം അകലെയായുള്ള സാസൂന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം ആംബുലന്‍സ് ജീവനക്കാരില്ലാത്തതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണമായതെന്നും ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും വിശദീകരണം നല്‍കി രക്ഷപ്പെടുകയായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രി അധികൃതര്‍.

Also read: പെണ്‍കരുത്തിന്‍റെ ധൈര്യം, ആത്മവിശ്വാസം: 108ല്‍ വിളിച്ചോളൂ, അയിഷ എത്തും ആംബുലൻസില്‍

ആശുപത്രിയിലെ 'സ്‌കൂട്ടര്‍ സവാരി' : കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മകനെ ഡോക്‌ടറിന് മുന്നിലെത്തിക്കാന്‍ വീല്‍ ചെയറോ സ്‌ട്രെച്ചറോ ലഭിക്കാത്തതിനാല്‍ പിതാവ് സ്‌കൂട്ടര്‍ പരിഹാരമായി കണ്ട സംഭവം കഴിഞ്ഞദിവമാണുണ്ടായത്. രാജസ്ഥാനിലെ കോട്ട ജില്ലയിലുള്ള മഹാറാവു ഭീം സിങ് ഹോസ്‌പിറ്റലിൽ വ്യാഴാഴ്‌ചയായിരുന്നു സംഭവം. പരിക്കേറ്റ് കാലില്‍ പ്ലാസ്‌റ്ററിട്ട മകനുമായി ഡോക്‌ടറെ കാണാനെത്തിയ അഭിഭാഷകനായ മനോജ് ജെയിന്‍, രണ്ടാം നിലയിലുള്ള ഓര്‍ത്തോപീഡിക് ഒപിയില്‍ ചെല്ലുന്നതിനായി വീല്‍ ചെയറിനായി അന്വേഷിച്ചുവെങ്കിലും ലഭിച്ചില്ല.

ഇതോടെ ഇയാള്‍ തങ്ങള്‍ വന്ന സ്‌കൂട്ടറുമായി ആശുപത്രിയുടെ അകത്തേക്ക് എത്തുകയായിരുന്നു. പിന്നീട് മകനെ പിറകിലിരുത്തി ഇയാള്‍ ലിഫ്‌റ്റിലേക്കും അവിടെ നിന്ന് മുകളിലെ നിലയിലുമെത്തി. ഇവര്‍ക്കൊപ്പം ഇയാളുടെ ഭാര്യയും കൂടി. എന്നാല്‍, രണ്ടാം നിലയില്‍ എത്തിയതോടെ ഇവരും ആശുപത്രി ജീവനക്കാരും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയായിരുന്നു. മാത്രമല്ല ആശുപത്രി ജീവനക്കാരില്‍ ഒരാളായ ദേവ്‌കിനന്ദന്‍ ബന്‍സാല്‍ ഇവരെ തടയുകയും സ്‌കൂട്ടറിന്‍റെ താക്കോല്‍ കൈക്കലാക്കുകയും ചെയ്‌തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എംബിഎസ് ആശുപത്രി ഔട്ട്‌പോസ്‌റ്റ് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

Also read: പരിക്കേറ്റ മകനേയും കൊണ്ട് ആശുപത്രിയില്‍ പിതാവിന്‍റെ 'സ്‌കൂട്ടര്‍ സവാരി'; വാഹനവുമായി ലിഫ്‌റ്റുവഴി രണ്ടാംനിലയില്‍

തൊട്ടുപിന്നാലെ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കർണേഷ് ഗോയലും സ്ഥലത്തെത്തി. മനോജ് ജെയിനിനേയും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനേയും കൂട്ടി സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് അനുമതിയില്ലാതെ വാഹനവുമായി കടന്നുചെന്ന മനോജ് ജെയിനിന്‍റെ തീരുമാനം തെറ്റായിപ്പോയെന്ന് വ്യക്തമാക്കി. എന്നാല്‍ മകന്‍റെ രോഗാവസ്ഥ പരിഗണിച്ചാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത് എന്നതുകൊണ്ടുതന്നെ ഇദ്ദേഹത്തിനെതിരെ ആശുപത്രി നിയമനടപടികള്‍ സ്വീകരിച്ചില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.