ശ്രീനഗർ: അടുത്തിടെ നടന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പ് മുഫ്തികൾക്കും അബ്ദുള്ളമാർക്കുമുള്ള വിടവാങ്ങൽ ചടങ്ങായിരുന്നെന്ന് ബിജെപി നേതാവ് തരുൺ ചഗ്. ശ്രീനഗറിൽ തെരഞ്ഞെടുക്കപ്പെട്ട ഡിഡിസി സ്ഥാനാർഥികൾക്കായി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിച്ച ചഗ്, ഭാവി ജമ്മു കശ്മീർ മുഖ്യമന്ത്രിയെ ബിജെപി സംസ്ഥാന യൂണിറ്റിൽ കാണുന്നുവെന്നും കൂട്ടിച്ചേർത്തു.
"ഈ ഡിഡിസി തെരഞ്ഞെടുപ്പ് അബ്ദുള്ളമാർക്കും മുഫ്തിമാർക്കുമുള്ള ഒരു വിടവാങ്ങൽ പാർട്ടിയായിരുന്നു. അവരുടെ പാർട്ടിയിലെ വിജയികളായ സ്ഥാനാർഥികൾ പോലും പാർട്ടി വിടുന്ന അവസ്ഥയാണ്്- തരുൺ ചഗ് പറഞ്ഞു.
പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) രൂപീകരിച്ചത് ഈ മേഖലയിൽ ബിജെപിയെ വളരുന്നതും വികസനം തടയുന്നതിനാണെന്നും ബിജെപി നേതാവ് തരുൺ ചഗ് പറഞ്ഞു.