ശ്രീനഗർ: കനത്ത സുരക്ഷയിൽ ജമ്മു കശ്മീർ തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 മണി വരെ 22.12 ശതമാനം പോളിങ് രേഖപ്പെടുത്തി. പുനസംഘടനയ്ക്ക് ശേഷം ജമ്മുകശ്മീരിൽ നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്. പഞ്ചായത്ത് ജില്ല വികസന സമിതികളിലേക്കുള്ള വോട്ടെടുപ്പ് എട്ട് ഘട്ടങ്ങളായി നടക്കും. 12,153 നിയോജകമണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും തദ്ദേശ വോട്ടെടുപ്പിനൊപ്പം നടക്കും. ഇതിൽ 11,814 മണ്ഡലങ്ങൾ കശ്മീരിലും ബാക്കി 339 എണ്ണം ജമ്മുവിലുമാണ്.
അതേസമയം, തെരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയിൽ ഇന്‍റർനെറ്റ് സേവനം താൽകാലികമായി റദ്ദാക്കി. വോട്ടെടുപ്പ് കണക്കിലെടുത്ത് ഷോപിയാനെയും പുൽവാമയെയും ജാഗ്രത മേഖലകളായി ആയി പ്രഖ്യാപിച്ചു.