ETV Bharat / bharat

അസഭ്യം പറഞ്ഞു, കാറിൽ വലിച്ചിഴച്ചു, ഡൽഹി വനിത കമ്മിഷൻ അധ്യക്ഷയ്‌ക്ക് നേരെ അതിക്രമം: ഒരാൾ അറസ്‌റ്റിൽ - അസഭ്യം പറഞ്ഞു

ഡൽഹി എയിംസ് പരിസരത്തു വച്ചാണ് അതിക്രമം ഉണ്ടായത്. സ്വാതി മലിവാളിന്‍റെ പരാതിയിലാണ് പൊലീസ് നടപടി

dragged by intoxicated car driver in Delhi  Swati Maliwal  Swati Maliwal twitter  national news  malayalam news  dragged by car  Swati Maliwal complaint  Delhi Commission for Women chief  ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ  സ്വാതി മലിവാൾ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  സ്വാതി മലിവാളിന് നേരെയുണ്ടായ ആക്രമണം  കാറിൽ വലിച്ചിഴച്ചു  അസഭ്യം പറഞ്ഞു  ഡൽഹി വനിത കമ്മീഷൻ അധ്യക്ഷയ്‌ക്ക് നേരെ അതിക്രമം
ഡൽഹി വനിത കമ്മീഷൻ അധ്യക്ഷയ്‌ക്ക് നേരെ അതിക്രമം
author img

By

Published : Jan 19, 2023, 5:30 PM IST

ന്യൂഡൽഹി: ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന് നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ്. ഡൽഹി സംഗം വിഹാർ സ്വദേശി ഹർഷ്‌ ചന്ദ്ര എന്നയാളെയാണ് അറസ്‌റ്റ് ചെയ്‌തത്. സ്വാതി മലിവാളിന്‍റെ പരാതിയിലാണ് നടപടി.

  • कल देर रात मैं दिल्ली में महिला सुरक्षा के हालात Inspect कर रही थी। एक गाड़ी वाले ने नशे की हालत में मुझसे छेड़छाड़ की और जब मैंने उसे पकड़ा तो गाड़ी के शीशे में मेरा हाथ बंद कर मुझे घसीटा। भगवान ने जान बचाई। यदि दिल्ली में महिला आयोग की अध्यक्ष सुरक्षित नहीं, तो हाल सोच लीजिए।

    — Swati Maliwal (@SwatiJaiHind) January 19, 2023 " class="align-text-top noRightClick twitterSection" data=" ">

സ്‌ത്രീ സുരക്ഷ പരിശോധിക്കാൻ തന്‍റെ സംഘത്തോടൊപ്പം എത്തിയ സ്വാതി മലിവാളിനോട് എയിംസ് ആശുപത്രി പരിസരത്തുവച്ച് കാറിൽ മദ്യ ലഹരിയിൽ എത്തിയ ഹർഷ്‌ അസഭ്യം പറയുകയായിരുന്നു. കാറിനകത്ത് ഇരിക്കാൻ അയാൾ ആംഗ്യം കാണിച്ചു. അതിന് അയാളെ ശാസിക്കുന്നതിനിടയിൽ കാറിന്‍റെ സൈഡ് ഗ്ലാസിനുള്ളിൽ കൈ കുടുങ്ങിയ തന്നെ 10-15 മീറ്ററോളം വലിച്ചിഴച്ചതായും ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

ഇന്ന് (19.01.23) പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. സ്വാതി മലിവാളിന്‍റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെ തന്നെ പ്രതിയെ പിടികൂടുകയും സ്വാതി മലിവാളിനെയും ഹർഷ്‌ ചന്ദ്രയേയും വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.