ന്യൂഡൽഹി: ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്സിന്‍റെ മൂന്നാം ഘട്ട റിവ്യു ഡ്രഗ്സ് റെഗുലേറ്ററിന്‍റെ കീഴിലുള്ള പ്രത്യേക സംഘം ഇന്ന് അവലോകനം ചെയ്യും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് മുന്നോടിയായി നടക്കുന്ന പ്രീ സബ്മിഷൻ യോഗം ബുധനാഴ്ചയാണ് നടക്കുന്നത്. ഇതിന് മുന്നോടിയായാണ് അവലോകന യോഗം.
കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഭാരത് ബയോടെക്ക് ഡിസിജിഐക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ടാണ് വിദഗ്ദ സമിതി ഇന്ന് വിലയിരുത്തുന്നത്.
വിവരങ്ങൾ നിർണായകം
നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ. ഇതിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ വിവരങ്ങൾ പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങളാണ് വാക്സിനുകളുടെ ഫലപ്രാപ്തി നിർണ്ണയിക്കുന്ന ഡാറ്റയെ നിർണായകമാക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് കമ്പനി വാക്സിൻ വികസിപ്പിച്ചെടുത്തത്.
ലോകാരോഗ്യ സംഘടനയുടെ അനുമതി
ലോകാരോഗ്യ സംഘടന കോവാക്‌സിന് ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് കഴിഞ്ഞമാസം പ്രതികരിച്ചിരുന്നു. പുതിതയോ ലൈസെന്‍സില്ലാത്തതോ ആയ ഉല്‍പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്നതിന്‍റെ പ്രധാനഘട്ടമാണ് അടിയന്തപ ഉപയോഗാനുമതി പട്ടികയില്‍ ഉള്‍പ്പെടുകയെന്നത്.
Also Read: റെക്കോഡിട്ട് ഇന്ത്യ ; തിങ്കളാഴ്ച വിതരണം ചെയ്തത് 80 ലക്ഷത്തിലേറെ ഡോസ് വാക്സിൻ
ഇതിനു മുന്നോടിയാണ് പ്രീ-സബ്മിഷന്‍ നടത്തുക. ഇവിടെ വാക്‌സിന്‍റെ ഗുണവും പോരായ്മയും പരിശോധിക്കപ്പെടും. വാക്‌സിന്‍റെ 90 ശതമാനം വിവരങ്ങളും ഭാരത് ബയോടെക് സമര്‍പ്പിച്ചതയാണ് വിവരം.